Kerala

ആള്‍ക്കൂട്ട കൊലപാതകം ; അശോക് ദാസിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം
തൊഴിലാളി അശോക് ദാസിന്റെ മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം സ്വദേശമായ അരുണാചല്‍ പ്രദേശിലേക്ക് കൊണ്ടുപോയേക്കും. കേസില്‍ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്ത 10 പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സുഹൃത്തിന്റെ വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് അശോക് ദാസ് കൊല്ലപ്പെട്ടത്. വനിതാ സുഹൃത്തുമായുള്ള തര്‍ക്കത്തിന്റെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വീട്ടിനുള്ളില്‍ വെച്ചും സമീപത്ത് കെട്ടിയിട്ടും അശോക് ദാസിനെ മര്‍ദ്ദിച്ചത്. തലയ്ക്കും ശ്വാസകോശത്തിനുമേറ്റ ഗുരുതര പരിക്കാണ് അശോക് ദാസിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അശോക് ദാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നലെ

More »

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവം ; ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ആരോപണം
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണം. ഭര്‍തൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രന്‍ ആരോപിച്ചു. മകള്‍ക്കെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം

More »

കേന്ദ്രത്തിലും കേരളത്തിലും ജനവിരുദ്ധ സര്‍ക്കാര്‍; തിരഞ്ഞെടുപ്പ് ഷോക്ക് ട്രീറ്റ്‌മെന്റ് ആകണം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് അച്ചു ഉമ്മന്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയം കൊണ്ടാണ് സിപിഐഎം ഇപ്പോള്‍ ബോംബുണ്ടാക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 51 വെട്ട് കിട്ടിയ ടി പി ചന്ദ്രശേഖരന്റെ മുഖം ഓര്‍മ്മ വരുന്നുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. കുട്ടി സഖാക്കന്‍മാരെ അഴിച്ച് വിട്ടാല്‍ നാടിന്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാന്‍ ഇവര്‍ക്ക് ആരാണ് ലൈസന്‍സ്

More »

സിപിഎമ്മിന്റെ 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു, ഒരു കോടി രൂപയുള്ളത് ഫിക്‌സഡ് ഡിപ്പോസിറ്റായി ; പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് വിവരങ്ങളില്ല
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കില്‍ ഇന്നലെ ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത്

More »

കരുവന്നൂര്‍ ബാങ്ക് കേസ്; തൃശൂര്‍ ജില്ലയില്‍ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍; എംഎം വര്‍ഗീസ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം
കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു

More »

ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഐഎം ലക്ഷങ്ങള്‍ വാങ്ങി : തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്‍കിയ രേഖകള്‍ പുറത്തുവിട്ട് ഷിബു ബേബി ജോണ്‍
ഇലക്ട്രല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ നിന്ന് സിപിഐഎം പണം സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. സംഭാവനകള്‍ സ്വീകരിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം നല്‍കിയ രേഖകള്‍ ഷിബു ബേബി ജോണ്‍ പുറത്തുവിട്ടു. ഇലക്ട്രല്‍ ബോണ്ടില്‍ സിപിഐഎമ്മിന് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം ആരോപിച്ചു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ സിപിഐഎം

More »

അരുണാചലിലെ മലയാളികളുടെ മരണം; ഇമെയിലില്‍ കണ്ടെത്തിയ അന്യഗ്രഹ ജീവിയായ മിതി ആരാണ്?
ചില ശാസ്ത്ര സത്യങ്ങള്‍ അടര്‍ത്തിയെടുത്ത്, ഭാവനാ സമ്പന്നമായ കഥകള്‍ ചേര്‍ത്ത് തട്ടിപ്പ് നടത്തുന്നവര്‍ സൈബര്‍ ലോകത്ത് ധാരാളമുണ്ട്. അങ്ങനെയൊന്നാണ് അരുണാചല്‍ പ്രദേശില്‍ മരിച്ച മലയാളി ദമ്പതിമാരുടെ സുഹൃത്തിന്റെ ഇമെയിലില്‍ കണ്ട മിതി എന്ന അന്യഗ്രഹ ജീവി. ആരാണ് ഈ മിതി? എന്താണ് മിതിയുടെ പിന്നിലുള്ളവരുടെ ലക്ഷ്യം? മിതിയുടെ സ്രഷ്ടാക്കളുടെ ആത്യന്തിക ലക്ഷ്യം പണമുണ്ടാക്കുക എന്നത്

More »

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകം ; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പത്തു പേര്‍ പിടിയില്‍
  മൂവാറ്റുപുഴ ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്റ്റിലായത്. അരുണാചല്‍ സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വാളകം കവലയിലാണ് സംഭവം നടന്നത്. പെണ്‍സുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെയെത്തിയത്. സുഹൃത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

More »

കെകെ ശൈലജയോട് എട്ട് ചോദ്യങ്ങള്‍; ബോംബ് നിര്‍മ്മാതാക്കളുടെ ടീച്ചര്‍ മറുപടി പറയുക, അല്ലെങ്കില്‍ നാട് മറുപടി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാനൂര്‍ സ്‌ഫോടനത്തില്‍ വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ കെ ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണം ആരെ ലക്ഷ്യം വച്ചായിരുന്നു എന്ന് ചോദിച്ച രാഹുല്‍, ബോംബ് നിര്‍മ്മാതാക്കളുടെ

More »

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍

തൃശ്ശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

ഇന്നലെ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച