കെകെ ശൈലജയോട് എട്ട് ചോദ്യങ്ങള്‍; ബോംബ് നിര്‍മ്മാതാക്കളുടെ ടീച്ചര്‍ മറുപടി പറയുക, അല്ലെങ്കില്‍ നാട് മറുപടി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കെകെ ശൈലജയോട് എട്ട് ചോദ്യങ്ങള്‍; ബോംബ് നിര്‍മ്മാതാക്കളുടെ ടീച്ചര്‍ മറുപടി പറയുക, അല്ലെങ്കില്‍ നാട് മറുപടി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
പാനൂര്‍ സ്‌ഫോടനത്തില്‍ വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ കെ ശൈലജയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ കെ ശൈലജയോട് എട്ട് ചോദ്യങ്ങളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചത്.

പാനൂരില്‍ ബോംബ് നിര്‍മ്മാണം ആരെ ലക്ഷ്യം വച്ചായിരുന്നു എന്ന് ചോദിച്ച രാഹുല്‍, ബോംബ് നിര്‍മ്മാതാക്കളുടെ ടീച്ചര്‍ മറുപടി പറയുക തന്നെ വേണമെന്നും അല്ലെങ്കില്‍ ഈ നാട് മറുപടി നല്‍കുമെന്നും കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ശ്രീമതി KK ശൈലജയോടാണ്,

പാനൂരില്‍ ഇന്ന് നടന്ന ബോംബ് സ്‌ഫോടനം ആരെ ലക്ഷ്യം വച്ചായിരുന്നു?

മുന്‍നിശ്ചയിച്ച പ്രകാരം നാളെ സ്ഥാനാര്‍ത്ഥി പര്യടനം നടക്കുന്ന സ്ഥലത്ത് നടന്ന ബോംബ് നിര്‍മ്മാണത്തിന്റെ ലക്ഷ്യം ഷാഫി പറമ്പില്‍ തന്നെ ആയിരുന്നോ ?

ബോംബ് നിര്‍മ്മാണം നടത്തിയവര്‍ ഇനിയെത്ര കോണ്‍ഗ്രസ്സ് – ലീഗ് RMP പ്രവര്‍ത്തകരെ ലക്ഷ്യം വെച്ചിട്ടുണ്ട്?

ബോംബ് നിര്‍മാണത്തിനിടെ മരിച്ചവരും പരിക്ക് പറ്റിയതും ആയ പ്രതികളും പാര്‍ട്ടി പ്രവര്‍ത്തകരുമായി താങ്കള്‍ക്കുള്ള ബന്ധം എന്താണ്?

CPIM സജീവ പ്രവര്‍തകരും പരിപാടികളിലെ സജീവ സാനിദ്ധ്യവുമായ ,സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്‍ പരിക്ക് പറ്റിയ ബിനീഷ് എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം താങ്കള്‍ക്ക് അറിവുണ്ടായിട്ടും പോലീസില്‍ അറിയിക്കാഞ്ഞത് എന്ത് കൊണ്ടാണ്?

ബോംബ് നിര്‍മ്മാണത്തില്‍ പങ്കാളി ആയവവരെ ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് പരിപാടികളില്‍ ഭാഗമാക്കുന്നത് എന്ത് കൊണ്ടാണ്?

തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചു ബോംബ് നിര്‍മ്മാണം നടക്കുന്ന വിവരം പോലീസ് അറിഞ്ഞിരുന്നോ? ഇതിനെ കുറിച്ച് അന്വേഷണം നടത്തണം എന്ന് ശൈലജ ടീച്ചര്‍ ആവശ്യം ഉന്നയിക്കാത്തത് എന്ത് കൊണ്ടാണ്?

ഇനിയെത്ര ക്രിമിനലുകള്‍ ഉണ്ട് ശ്രീമതി ശൈലജയുടെ തിരഞ്ഞെടുപ്പ് സംഘത്തില്‍?

ബോംബ് നിര്‍മ്മാതാക്കളുടെ ടീച്ചര്‍ മറുപടി പറയുക തന്നെ വേണം, അല്ലെങ്കില്‍ ഈ നാട് മറുപടി നല്കും…

Other News in this category



4malayalees Recommends