മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകം ; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പത്തു പേര്‍ പിടിയില്‍

മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട കൊലപാതകം ; പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പത്തു പേര്‍ പിടിയില്‍
മൂവാറ്റുപുഴ ആള്‍ക്കൂട്ട മര്‍ദന കൊലപാതകത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്റ്റിലായത്. അരുണാചല്‍ സ്വദേശി അശോക് ദാസാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചത്. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. വാളകം കവലയിലാണ് സംഭവം നടന്നത്.

പെണ്‍സുഹൃത്തിനെ കാണാനാണ് അശോക് ദാസ് ഇവിടെയെത്തിയത്. സുഹൃത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനിടെ കൈ ചില്ലില്‍ അടിച്ചതിനെ തുടര്‍ന്ന് മുറിഞ്ഞു. രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചത്. മര്‍ദനത്തില്‍ നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. പൊലീസ് എത്തിയാണ് അശോക്ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെയ മരിക്കുകയായിരുന്നു.

തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ പിടിയിലായ 10 പേരുടെയും അറസ്റ്റ് രേഖപ്പെടുകത്തി. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

Other News in this category



4malayalees Recommends