മലയാളി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍ഗാന്ധി

മലയാളി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍ഗാന്ധി
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിനായി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് നടന്ന യുഡിഎഫ് പ്രചാരണ യോഗത്തിലായിരുന്നു പ്രതികരണം.

ഭാഷാ വൈവിധ്യവും സാംസ്‌കാരിക വൈവിധ്യങ്ങളുമാണ് രാജ്യത്തിന്റെ കരുത്ത്. ഇതിന്റെ സൗന്ദര്യം മനസിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. മോദിക്ക് അധികാര കൊതി മാത്രമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. തന്റെ പാര്‍ലമെന്റ് സ്ഥാനം വളഞ്ഞ വഴിയിലുടെ ബിജെപി ഇല്ലാതാക്കി. സുപ്രിംകോടതിയാണ് അംഗത്വം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളം നല്ല പാഠങ്ങള്‍ തന്നെ പഠിപ്പിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ആശയപരമായി വ്യത്യാസം ഉണ്ട്. താന്‍ യുഡിഎഫിന് ഒപ്പം നില്‍ക്കും. കേരളത്തിന്റെ ശബ്ദം കരുത്തുറ്റതാണ്. സംഘപരിവാര്‍ വെറുപ്പിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

അതേസമയം അബ്ദു റഹീമിന്റെ മോചനത്തിനായുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരുമാണ് വിവരം അറിയിച്ചത്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ കുടുംബംആവശ്യപ്പെട്ട 34 കോടി ദിയാധനം നല്‍കാന്‍ ധാരണയിലായതിന് പിന്നാലെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അക്ഷേ സമര്‍പ്പിച്ചത്. റഹീമിന്റെ വക്കീല്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിച്ചത്.Other News in this category4malayalees Recommends