Kerala

ഷാര്‍ജാ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പ്രോട്ടക്കോള്‍ ലംഘിച്ചു. ഷാര്‍ജാ ഭരണാധികാരിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. കേന്ദ്രത്തിന്റെ അനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. എന്നാല്‍ യാത്രാ ഷെഡ്യൂളില്‍ മാറ്റം വരുത്തി ഷാര്‍ജ ഭരണാധികാരിയെ ക്ലിഫ് ഹൗസില്‍ എത്തിക്കുകയായിരുന്നു. താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച് ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് എത്തിക്കാന്‍ ആവശ്യപ്പെട്ടതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി

More »

'ആരും തട്ടിക്കൊണ്ടു പോയിട്ടില്ല', ഒളിവിലാണെന്ന് ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം; തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പുള്ളതെന്ന് പൊലീസ്
കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല. ഷമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. താന്‍ ഒളിവിലാണെന്നും ഷമീറിനെ പേടിച്ചിട്ടാണ് മാറി നില്‍ക്കുന്നതെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. സെല്‍ഫി വീഡിയോയിലൂടെയാണ് വിശദീകരണം. അതേസമയം വീഡിയോ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോകുന്നതിന്

More »

ലിംഗ സമത്വത്തിന് എതിരെ ഒന്നും പറഞ്ഞില്ല, ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി എം കെ മുനീര്‍
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് വിശദീകരണവുമായി ഡോ. എം.കെ മുനീര്‍ എംഎല്‍എ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട്

More »

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി, ഒരു ദിവസം തടവും, 34000 രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ ബന്ധുവിനെതിരെ കോടതി വിധി. വ്യവസായിയായ ചന്നപട്ടണ സ്വദേശിയായ 40കാരനായ അന്‍വര്‍ ഖാനെ ഒരു ദിവസത്തെ തടവിനാണ് വിധിച്ചത്. 34,000 രൂപ പിഴയും വിധിച്ചു. ബൈക്കോടിച്ച 16കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു. 2021 സെപ്റ്റംബര്‍ 18ന് ചന്നപട്ടണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക്

More »

ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയനുണ്ടാവരുത്'; കുഞ്ഞനുജന്‍ മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച അഫ്രയുടെ വിടവാങ്ങല്‍ വേദനയാകുന്നു
സ്വന്തം വേദനയ്ക്കിടയിലും അനിയന് നോവരുതെന്ന പ്രാര്‍ത്ഥനയോടെ സഹായത്തിനായി മുന്നോട്ടുവന്ന എസ്എംഎ രോഗ ബാധിതയായ മാട്ടൂല്‍ സ്വദേശിനി അഫ്ര അന്തരിച്ചു. വിദ്യാര്‍ത്ഥിനിയായ അഫ്ര വീല്‍ചെയറിലായിരുന്നു ജീവിതകാലം മുഴുവനും. എല്ല് പൊടിയുന്ന അഫ്രയുടെ നോവ് കേരളക്കരയ്ക്കാകെ കണ്ണീരായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ

More »

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍
തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് ഫുട്‌ബോള്‍ കളിക്കാന്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെയും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരെയും ഉള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്. ഈ മാസം 21നാണ് യുവാവ്

More »

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ആരോപിച്ചിരുന്നു. ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചിരുന്നു.

More »

തൃശ്ശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച 22 കാരന്റെ പരിശോധനാ ഫലം ഇന്നു ലഭിക്കും
തൃശ്ശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഈ മാസം 21നാണ് യുവാവ് യുഎഇ യില്‍ നിന്നെത്തിയത്. 22 വയസാണ് പ്രായം.  കുരങ്ങ് വസൂരി പരിപൂര്‍ണമായി പ്രകടിപ്പിച്ചിരുന്നതുകൊണ്ട് തന്നെ അതീവ സുരക്ഷയോടെയാണ് യുവാവ് നാട്ടില്‍ എത്തിയത്. തുടര്‍ന്ന് ഉടന്‍ ഐസൊലേറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ യുവാവിന്റെ സമ്പര്‍ക്കപ്പെട്ടികയിലുള്ളവര്‍ കുറവാണ്.

More »

35 പവനും ധരിച്ച് നടന്ന സ്ത്രീയെ നേമത്ത് തട്ടിക്കൊണ്ടുപോയി; സ്വര്‍ണം മുഴുവന്‍ കവര്‍ന്നു; മര്‍ദ്ദനത്തില്‍ പല്ലും കൊഴിഞ്ഞു
അമിതമായി സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവര്‍ന്നശേഷം പൂവച്ചല്‍ കാപ്പിക്കാട് റോഡില്‍ ഉപേക്ഷിച്ചു. നേമം ഇടയ്‌ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. മണലുവിള ക്ഷേത്രത്തിനു സമീപത്ത് വെച്ച് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കാറിലെത്തിയ സംഘം പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്. ഇവര്‍

More »

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷണം പോയി

ചെന്നൈയില്‍ മലയാളി ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. ആയുര്‍വേദ ഡോക്ടറായ ശിവന്‍ നായര്‍ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് 100 പവനോളം സ്വര്‍ണവും മോഷണം പോയി. ചെന്നൈയ്ക്കടുത്ത് ആവഡിയിലെ

ബിജെപിയില്‍ ചേരാന്‍ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ഇപി ജയരാജന്‍ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രന്‍. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോണ്‍ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. ടിജി നന്ദകുമാറിന്റെ

കുടുംബപ്രശ്‌നം; ഇടുക്കിയില്‍ ഫേസ്ബുക്ക് ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ്

എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തി ഇപ്പോള്‍ ഹരിശ്ചന്ദ്രന്‍ ആണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജന്‍

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് പി ജയരാജന്‍. സകല ദുഷിച്ച പ്രവര്‍ത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഹരിശ്ചന്ദ്രനാണെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ഷാഫി

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ