ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി, ഒരു ദിവസം തടവും, 34000 രൂപ പിഴയും

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി, ഒരു ദിവസം തടവും, 34000 രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ ബന്ധുവിനെതിരെ കോടതി വിധി. വ്യവസായിയായ ചന്നപട്ടണ സ്വദേശിയായ 40കാരനായ അന്‍വര്‍ ഖാനെ ഒരു ദിവസത്തെ തടവിനാണ് വിധിച്ചത്. 34,000 രൂപ പിഴയും വിധിച്ചു. ബൈക്കോടിച്ച 16കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു.

2021 സെപ്റ്റംബര്‍ 18ന് ചന്നപട്ടണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക് ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ ഏതാനും ദിവസങ്ങള്‍ക്കകം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു.

എന്നാല്‍, റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ ചന്നപട്ടണ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായി. പോലീസ് അന്വേഷണത്തില്‍ അടുത്ത ബന്ധുവായ അന്‍വര്‍ ഖാനാണ് ബൈക്ക് കൊടുത്തതെന്നും പോലീസ് കണ്ടെത്തി. തുടര്‍ന്നാണ് ബന്ധുവിനെതിരെ കോടതി വിധി പ്രസ്താവിച്ചത്.

Other News in this category



4malayalees Recommends