മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍
തൃശൂരില്‍ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേര്‍. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നാട്ടിലെത്തിയ യുവാവ് ഫുട്‌ബോള്‍ കളിക്കാന്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് യുവാവിന്റെ കുടുംബാംഗങ്ങളെയും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരെയും ഉള്‍പ്പെടെയാണ് നിരീക്ഷണത്തില്‍ ആക്കിയിരിക്കുന്നത്.

ഈ മാസം 21നാണ് യുവാവ് നാട്ടിലെത്തിയത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ഇയാളെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നത്. കുടുംബത്തിനൊപ്പമായിരുന്നു താമസം. ഫുട്‌ബോള്‍ കളിക്കാന്‍ പോയ യുവാവ് വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി.

മരിച്ച യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കുമെന്നാണ് സൂചന. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം സാമ്പിള്‍ പൂനെ ലാബിലേക്ക് അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. നേരത്തെ് വിദേശത്ത് വച്ചു നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നാട്ടിലെത്തിയ യുവാവ് ചികിത്സ തേടാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനാ ഫലം ലഭിച്ചതിന് ശേഷം പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പുന്നയൂര്‍ പഞ്ചായത്ത് ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ യോഗവും വിളിച്ചു. പ്രദേശത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.



Other News in this category



4malayalees Recommends