കാനഡയിലേക്ക് എത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കായി ആര്‍സിഎംപി 6.6 മില്യണ്‍ ഡോളര്‍ ചെലവാക്കി; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 19,419 അസൈലം സീക്കര്‍മാരെ; ഓവര്‍ടൈമിനായി 4.4 മില്യണ്‍ ഡോളറും സാറ്റലൈറ്റ് ഓഫീസിനായി രണ്ട് മില്യണ്‍ ഡോളറും ചെലവാക്കി

കാനഡയിലേക്ക് എത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കായി ആര്‍സിഎംപി 6.6 മില്യണ്‍ ഡോളര്‍ ചെലവാക്കി; കഴിഞ്ഞ വര്‍ഷം പിടികൂടിയത് 19,419 അസൈലം സീക്കര്‍മാരെ;  ഓവര്‍ടൈമിനായി 4.4 മില്യണ്‍ ഡോളറും സാറ്റലൈറ്റ് ഓഫീസിനായി രണ്ട് മില്യണ്‍ ഡോളറും ചെലവാക്കി
കാനഡയിലെ ഏറ്റവും വലിയ നിയമവിരുദ്ധ ബോര്‍ഡര്‍ ക്രോസിംഗായ ലാകോല്ലെയിലൂടെ അസൈലം തേടിയ കുടിയേറ്റക്കാരുടെ പ്രൊസസിംഗ് നിര്‍വഹിക്കുന്നതിനായി ആര്‍സിഎംപി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ 6.6 മില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഒരു സാറ്റലൈറ്റ് ഓഫീസ് മെയിന്റയിന്‍ ചെയ്യുന്നതിനും കുടിയേറ്റക്കാരെ ബസുകളിലും മറ്റും കൊണ്ടു പോകുന്നതിനും ഡയപേര്‍സ്, ബേബി ഫുഡ്, കാര്‍ സീറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിനും ഈ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചിട്ടുണ്ട്.

ഔദ്യോഗിക തുറമുഖങ്ങളിലൂടെ കാനഡയിലേക്ക് പ്രവേശിച്ച 19,419 അസൈലം സീക്കര്‍മാരെയാണ് ആര്‍സിഎംപി അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം പിടികൂടിയിരിക്കുന്നതെന്നാണ് ഫെഡറല്‍ ഡാറ്റ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ പിടികൂടിയവരില്‍ ഭൂരിഭാഗം പേരെയും അഥവാ 18,518 പേരും പ്രവേശിച്ചിരിക്കുന്നത് ക്യൂബെക്ക്-യുഎസ് അതിര്‍ത്തിയിലൂടെയായിരുന്നു. എന്നാല്‍ 2017ല്‍ ഇവിടെ കൂടി ഇത്തരത്തില്‍ പ്രവേശിച്ചിരുന്നവരുടെ എണ്ണമായ 18,836 പേരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2018ല്‍ ഇതിലൂടെ കടന്ന് വന്നവര്‍ അല്‍പം കുറവാണ്.

ഇത്തരത്തില്‍ അതിര്‍ത്തി കടന്ന വന്നവരില്‍ അല്‍പം കുറവുണ്ടായിരുന്നെങ്കിലും തങ്ങളുടെ അംഗങ്ങള്‍ ഇപ്പോഴും അതിര്‍ത്തിയില്‍ തിരക്കിലാണെന്നാണ് ക്യൂബെക്കിലെ ആര്‍സിഎംപി വക്താവായ സെര്‍ജന്റ് കാമിലെ ഹേബെല്‍ വെളിപ്പെടുത്തുന്നത്. 2016 ഓഗസ്റ്റ് മുതല്‍ ഇത്തരത്തില്‍ കുടിയേറ്റക്കാര്‍ പതിവായി അതിര്‍ത്തി കടന്ന് വരുന്നത് വര്‍ധിച്ചത് മുതല്‍ ഇവര്‍ക്കായി എത്ര പണമാണ് ചെലവാക്കിയതെന്നതിന്റെ തരം തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താനായി ദി നാഷണല്‍ പോസ്റ്റ് പത്രം ആക്‌സസ് ടു ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റ് നവംബറില്‍ സമര്‍പ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ആര്‍സിഎംപി ഇത് സംബന്ധിച്ച കണക്കുകള്‍ പ്രദാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് പ്രകാരം ഓവര്‍ടൈമിനായി 4.4 മില്യണ്‍ ഡോളറും സാറ്റലൈറ്റ് ഓഫീസിനായി രണ്ട് മില്യണ്‍ ഡോളറും അധിക ജീവനക്കാരെ നിയമിക്കുന്നതിനായി 78,568 ഡോളറും ബസ് ട്രാന്‍സ്‌പോര്‍ട്ടേഷനായി 72,487 ഡോളറും 17,468 ഡോളര്‍ ഡയപേര്‍സ്, ബേബിഫുഡ്, ബ്ലാങ്കറ്റുകള്‍ തുടങ്ങിയവടക്കമുള്ള സപ്ലൈകള്‍ക്കായും ചെലവാക്കിയെന്ന് ഇത് പ്രകാരം വെളിപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends