ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഐടിഎ ഇഷ്യൂ ചെയ്തു; ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍ നല്‍കിയത് 189 ഇന്‍വിറ്റേഷനുകള്‍

ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഐടിഎ ഇഷ്യൂ ചെയ്തു; ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍  നല്‍കിയത് 189 ഇന്‍വിറ്റേഷനുകള്‍
ഫ്രഞ്ച് സംസാരിക്കുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒന്റാറിയോ പുതിയ ഇന്‍വിറ്റേഷന്‍സ് ടു അപ്ലൈ ഇഷ്യൂ ചെയ്തു. ഫെബ്രുവരി ഏഴിന് നടന്ന ഡ്രോയില്‍ ഒന്റാറിയോ ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാം (ഒഐഎന്‍പി) അതിന്റെ ഫ്രഞ്ച്-സ്പീക്കിംഗ് സ്‌കില്‍ഡ് വര്‍ക്കര്‍ സ്ട്രീമിലൂടെ 189 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്ന ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ് അല്ലെങ്കില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസിലെ ഫ്രഞ്ച് സംസാരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഈ സ്ട്രീമിലൂടെ ഒഐഎന്‍പിക്ക് സാധിക്കുന്നു. ഇവര്‍ക്ക് ഇംഗ്ലീഷില്‍ നല്ല രീതിയിലുള്ള കഴിവും പര്യാപ്തമായ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാണ്.

സ്‌കില്‍ഡ് ഫോറിന്‍ ലേബറിനായി കാനഡയ്ക്കുള്ള പ്രധാന ഉറവിടമാണ് എക്‌സ്പ്രസ് എന്‍ട്രി. ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് , ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ് ക്ലാസ് എന്നിവയ്ക്കുള്ള പൂളിനെ എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്നുമുണ്ട്. വയസ്, വിദ്യാഭ്യാസം, സ്‌കില്‍ഡ് വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഫ്രഞ്ചിലോ ഉള്ള അവഗാഹം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നല്‍കുന്ന സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് എക്‌സ്പ്രസ് എന്‍ട്രി പൂളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനായി റാങ്കുകള്‍ നിശ്ചയിക്കുന്നത്.

ഇത്തരത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ ലഭിക്കുന്നവര്‍ക്കാണ് കനേഡിയന്‍ പിആറിന് അപേക്ഷിക്കുന്നതിനായി റെഗുലര്‍ ഇന്‍വിറ്റേഷന്‍ റൗണ്ടുകളിലൂടെ ഇന്‍വിറ്റേഷന്‍ നല്‍കുന്നത്. പ്രൊവിന്‍ഷ്യല്‍ നോമിനേഷനുള്ള എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ റാങ്കിംഗ് സ്‌കോറിന് അനുസൃതമായി അധികമായി 600 പോയിന്റുകള്‍ കൂടി അനുവദിക്കുന്നുണ്ട്. ഇവര്‍ക്ക് കനേഡിയന്‍ പിആറിന് അപേക്ഷിക്കുന്നതിനായി ഇന്‍വിറ്റേഷന്‍ ലഭിക്കുമെന്നുറപ്പാണ്.

Other News in this category



4malayalees Recommends