മിക്‌സ് സീ ഫുഡ് ഫ്രൈഡ് റൈസ്

മിക്‌സ് സീ ഫുഡ് ഫ്രൈഡ് റൈസ്
ചേരുവകള്‍

ബസുമതി റൈസ് രണ്ടു കപ്പ്


മിക്‌സ് സീഫുഡ് 350 ഗ്രാം

[ചെമ്മീന്‍ ,കണവ കല്ലുമേല്‍ കായ ] വൃത്തിയാക്കി ചെറുതാക്കി മുറിച്ചതു

ചെറുതായി അരിഞ്ഞ വെജിറ്റബ്ള്‍സ് ഒരു ചെറിയ കപ്പ് വീതം[ 25 ഗ്രാം വീതം ]

ബീന്‍സ്

കാരറ്റ്

കാബ്ബജ്

മഷ്‌റൂം

കാപ്‌സികം

സ്പ്രിങ് ഒനിയന്‍[ഗാര്ണിഷ് ചെയാന്‍ ]


1 2 ടേബിള്‍ സ്പൂണ്‍ വീതം

സോയ സോസ്

ചില്ലി സോസ്

ഓയിസ്റ്റര്‍ സോസ്

ലെമണ്‍ ജ്യൂസ്


ആവശ്യത്തിന്

ഉപ്പു

കുരുമുളക് പൊടി

ഓയില്‍


തയാര്‍ ആക്കുന്ന വിധം

രണ്ടു കപ്പ് ബസുമതി അരി നന്നായി കഴുകി വൃത്തിയാക്കി അര മണിക്കൂര്‍ കുതിരാന്‍ വെക്കേണം.അതിനു ശേഷം ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന കണക്കിന് മൂന്ന് കപ്പ് വെള്ളം തിളപ്പിച്ചിട്ടു അതിലേക്കു പാകത്തിന് ഉപ്പും ഒരു ടേബിള്‍ സ്പൂണ്‍ ലെമണ്‍ ജ്യൂസും ചേര്‍ത്തു തിളച്ച വെള്ളത്തിലേക്ക് കുതിര്‍ത്തു വാര്‍ത്ത അരി ഇട്ടു കൊടുത്തു 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കേണം .10 മിനിറ്റ് കഴിയുമ്പോള്‍ അരി നന്നായി വെന്തു വെള്ളം എല്ലാം വറ്റി കിട്ടും.ഇനി ഈ റൈസ് ഇളക്കി കൊടുത്തിട്ടു തണുക്കാന്‍ വെക്കേണം .


ഈ സമയം നമ്മുടെ വൃത്തിയാക്കിയ സീ ഫുഡ് അര ടി സ്പൂണ്‍ വീതം ചില്ലി സോസ് ,സോയ സോസ്,കുരുമുളക് പൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ഇളക്കി ഒരു 20 മിനിറ്റ് വെക്കേണം

അതിനു ശേഷം ഒരു ചൂടായ വോക് ലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം മിക്‌സ് സീ ഫുഡ് ഇട്ടു കൊടുത്തു ഒരു 5 മിന്‍ സ്റ്റെയര്‍ ഫ്രൈ ചെയ്യണം .അതിനു ശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വെജിറ്റബ്ള്‍സ് ഇട്ടു കൊടുത്തു ഒരു 3 4 മിനിറ്റ് സ്റ്റെയര്‍ ഫ്രൈ ചെയ്യണം.ഇതിലേക്കു 1 ടേബിള്‍ സ്പൂണ്‍ വീതം സോയ സോസ് ഉം ചില്ലി സോസ് ഉം കുരുമുളക്ഇ പൊടിയും ഇട്ടു കൊടുത്തിട്ടു ഇളക്കേണം .അതിനു ശേശം തണുത്ത ബസുമതി റൈസ് ഇതിലേക്കു ഇട്ടു നന്നായി ഫ്രൈ ചെയ്യണം .റൈസ് നന്നായി ചൂടായി കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓയിസ്റ്റര്‍ സോസ് ഇട്ടു ഇളക്കി കൊടുക്കേണം.ഉപ്പു ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേര്‍ത്താല്‍ മാറ്റി കാരണം സോസ് ഇല്‍ ഉപ്പു ഉണ്ട്.ഇനി ഇതിലേക്കു സ്പ്രിങ് ഒനിയന്‍ ഇട്ടു കൊടുത്തു തീയ് ഓഫ് ചെയ്തു ചൂടോടു കൂടി വിളംബാം.


https://youtu.be/DkOfJ2zErvE


Other News in this category



4malayalees Recommends