അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ യഥാര്‍ത്ഥ ശരീഅത്ത് നിയമം പാലിക്കണം, അന്താരാഷ്ട്ര സമൂഹവുമായി വ്യവസായം നടത്തണമെങ്കില്‍ താലിബാന്‍ ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കടുത്ത വ്യാഖ്യാനം ഒഴിവാക്കണമെന്ന് മെഹബൂബ മുഫ്തി

അഫ്ഗാന്‍ പിടിച്ചടക്കിയ താലിബാന്‍ യഥാര്‍ത്ഥ ശരീഅത്ത് നിയമം പാലിക്കണം, അന്താരാഷ്ട്ര സമൂഹവുമായി വ്യവസായം നടത്തണമെങ്കില്‍ താലിബാന്‍ ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കടുത്ത വ്യാഖ്യാനം ഒഴിവാക്കണമെന്ന് മെഹബൂബ മുഫ്തി
അഫ്ഗാനിസ്ഥാന്റെ അധികാരം ഏറ്റെടുത്ത താലിബാന്‍, സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു യഥാര്‍ത്ഥ ശരീഅത്ത് (ഇസ്ലാമിക നിയമം) പാലിക്കണമെന്ന് ജമ്മു കശ്മീരിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി ബുധനാഴ്ച പറഞ്ഞു.

താലിബാന്‍ കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയിരുന്നു. മെയ് 1 ന് ആരംഭിച്ച യുഎസ് സേന പിന്മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളുടെയും നഗരങ്ങളുടെയും നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. ഓഗസ്റ്റ് 15 ന് കാബൂള്‍ പിടിച്ചെടുത്ത താലിബാന്‍, ചൊവ്വാഴ്ച, മുല്ല മുഹമ്മദ് ഹസന്‍ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.

'താലിബാന്‍ ഒരു യാഥാര്‍ത്ഥ്യമായി മുന്നിലെത്തിയിരിക്കുകയാണ്. മനുഷ്യാവകാശ വിരുദ്ധതയായിരുന്നു ആദ്യകാലത്തെ അതിന്റെ പ്രതിച്ഛായ. താലിബാന്‍ അഫ്ഗാനിസ്ഥാനെ ഭരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഖുറാനില്‍ പറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ശരീഅത്ത് നിയമം പാലിക്കേണ്ടതുണ്ട്,' മെഹബൂബ മുഫ്തി പറഞ്ഞു.

'മദീനയില്‍ മുഹമ്മദ് നബി നല്‍കിയ ഭരണത്തിന്റെ മാതൃക താലിബാന്‍ പിന്തുടരുകയാണെങ്കില്‍, അത് ലോകത്തിന് മാതൃകയാകുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി വ്യവസായം നടത്തണമെങ്കില്‍ താലിബാന്‍ ഇസ്ലാമിന്റെയും ശരീഅത്തിന്റെയും കടുത്ത വ്യാഖ്യാനം ഒഴിവാക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍, അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും,' മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends