ചുവപ്പ് നരച്ചാല്‍ കാവി, മര്‍ദ്ദനമേറ്റതില്‍ സഖാക്കളെക്കാള്‍ സന്തോഷം സംഘികള്‍ക്ക്, സമരം തന്റെ കുടുംബത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്ന് റിജില്‍ മാക്കുറ്റി

ചുവപ്പ് നരച്ചാല്‍ കാവി, മര്‍ദ്ദനമേറ്റതില്‍ സഖാക്കളെക്കാള്‍ സന്തോഷം സംഘികള്‍ക്ക്, സമരം തന്റെ കുടുംബത്തിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടിയെന്ന് റിജില്‍ മാക്കുറ്റി
കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി രംഗത്ത്. സില്‍വര്‍ ലൈന്‍ വന്നാല്‍ തന്റെ വീടോ കുടുംബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ലെന്നും കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരമെന്നും റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സമരത്തില്‍ നിന്ന് മരിക്കേണ്ടിവന്നാലും പിറകോട്ടില്ലെന്നും സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നതെന്നും റിജില്‍ ആരോപിച്ചു. തങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ സഖാക്കളെക്കാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ തന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടിഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്, ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്എന്നും റിജില്‍ മാക്കുറ്റി കുറിച്ചു.

റിജില്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ വീടോ എന്റെ കുടുബത്തിന്റെ ഒരിഞ്ച് സ്ഥലമോ പോകില്ല. കുടി ഒഴിപ്പിക്കപ്പെടുന്ന പതിനായിരങ്ങള്‍ക്ക് വേണ്ടിയാണ് ഈ സമരം. DYFI ഗുണ്ടകളെ ഉപയോഗിച്ച് പിണറായി വിജയന്‍ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ സമരത്തില്‍ നിന്ന് മരിക്കേണ്ടി വന്നാലും പിറകോട്ടില്ല.

ഇത് KPCC പ്രസിഡന്റും പ്രതിപക്ഷനേതാവും UDF ഉം പ്രഖ്യാപിച്ച സമരമാണ്. സമരത്തെ ഭീരുക്കളാണ് അക്രമിക്കുന്നത്. സഖാക്കളെകാളും സന്തോഷം സംഘികള്‍ക്ക് ആണ്. അതു കൊണ്ട് തന്നെ എന്റെ നിലപാട് ശരിയുടെ പക്ഷത്താണ്. അത് കുടി ഒഴിപ്പിക്കുന്ന പിണറായി ഭരണകൂടത്തിന് എതിരെയാണ്. ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ തല്ലി കൊല്ലുന്ന സംഘപരിവാറിനെതിരെയാണ്. അതിനെതിരെ സമരം ചെയ്യുക തന്നെ ചെയ്യും.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നോ അക്രമിച്ച് ഇല്ലാതാക്കമെന്നും സഖാക്കളോ സംഘികളോ നോക്കണ്ട പിന്നെ യെച്ചൂരിയെ തല്ലിയ സംഘികളും ജയകൃഷ്ണന്‍ മാസ്റ്ററെ പടമാക്കിയ പിണറായിയുടെ കേരളത്തിലെ സംഘാക്കളും ഒന്നാണ്. അതാണല്ലോ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണത്തില്‍ സംഘികള്‍ വിളിച്ച മുദ്രാവാക്യം സഖാക്കള്‍ക്ക് എതിരെ അല്ലല്ലോ മുസ്ലിം മത വിശ്വസിക്കള്‍ക്ക് എതിരെയാണല്ലോ സംഘികള്‍ക്ക് എതിരെ UAPA പോലും ചുമത്താതെ സംരക്ഷിച്ചത് പിണറായി പോലീസ്. ഇതാണ് ചുവപ്പ് നരച്ചാല്‍ കാവി

Other News in this category4malayalees Recommends