റോഡരികില്‍ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു; പ്രതികള്‍ 20 വയസുള്ളവര്‍ ; തമാശയ്ക്ക് ചെയ്തതെന്ന് മൊഴി

റോഡരികില്‍ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു; പ്രതികള്‍ 20 വയസുള്ളവര്‍ ; തമാശയ്ക്ക് ചെയ്തതെന്ന് മൊഴി
പശു കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. 2022 വയസുള്ള നാലു ചെറുപ്പക്കാരാണ് പിടിയിലായത്. സുബൈര്‍, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോസോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇതിനുപിന്നാലെയാണ് അറസ്റ്റ്. ഫത്തേഹ് മുഹമ്മദ് എന്നയാളാണ് പരാതി നല്‍കിയത്. റോഡില്‍ കിടന്നിരുന്ന പശുക്കിടാവിനെ ഒരാള്‍ പിടിച്ചുവെയ്ക്കുകയും മറ്റൊരാള്‍ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഇതെല്ലാം ചിത്രീകരിച്ചു.

തമാശയ്ക്ക് വേണ്ടി ചെയ്തതെന്നാണ് ഇവരുടെ പക്ഷം. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പശുക്കിടാവിന്റെ വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി. പ്രതികളുടെ ഗ്രാമത്തില്‍തന്നെയുള്ള മറ്റൊരാളുടെ പശുക്കിടാവാണ് പീഡനത്തിനിരയാക്കിയിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണുണ്ടായത്. ആല്‍വാറിലെ തിജാറയില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു.കര്‍ശന ശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.

Other News in this category



4malayalees Recommends