ലോക കേരള ആര്‍ക്കു വേണ്ടി? സഭയില്‍ മുഖ്യമന്ത്രിക്കു വേണ്ടി ശ്രീ, യൂസഫ് അലി നടത്തിയ പരാമര്‍ശം അപലനീയം ; കെ കെ മോഹന്‍ദാസ്‌

ലോക കേരള ആര്‍ക്കു വേണ്ടി? സഭയില്‍ മുഖ്യമന്ത്രിക്കു വേണ്ടി ശ്രീ, യൂസഫ് അലി നടത്തിയ പരാമര്‍ശം അപലനീയം ; കെ കെ മോഹന്‍ദാസ്‌

മൂന്നാം ലോക കേരള സഭയിലേക്ക് എത്തുന്നതിനായി അംഗങ്ങളെ തിരഞ്ഞെ എടുത്തതു മുതല്‍ തന്നെ പ്രവാസികള്‍ക്കിടയില്‍പൊതുവെ നിരാശയും പരാതിയും നിലനില്ക്കുകയാണ് വന്‍കിട വ്യവസായികളും ഭരണകക്ഷി നേതാക്കളും പ്രാഞ്ചിയേട്ടന്‍മാരുമല്ലാതെ ആരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നുള്ള ആക്ഷേപം പരക്കെ ഉയരുന്നുണ്ട്.


സാധാരണക്കാരായ പ്രവാസികളുടെ വിഷമങ്ങളും അവരുടെ പ്രശ്‌നങ്ങളും കാണുവാനോ അവര്‍ക്കു വേണ്ടി സംസാരിക്കുവാനോ ആളില്ലാത്ത അവസ്ഥയാണ് ലോക കേരള സഭയില്‍ ഉണ്ടായത്.

യൂസഫലിയേപ്പോലെ ഉള്ളവര്‍ക്ക് മന്ത്രിമാരും മുഖ്യമന്ത്രിയും ചേര്‍ന്ന് ഒരുക്കിയ വിരുന്ന് എന്നു മാത്രമായി ഇതിനെ കരുതിയാല്‍ മതി

കാരണം യൂസഫലി പറഞ്ഞതുപോലെ തന്നെ വിദേശത്തെത്തുന്ന മുഖ്യനെയും മന്ത്രിമാരേയും നേതാക്കന്‍മാരെയും വേണ്ടവിധം സല്‍ക്കരിക്കുന്നതിന്റെ പ്രത്യുപകാരമായി മാത്രം ഇതിനെ കണ്ടാല്‍ മതി പ്രത്യുപകാരമായി ഇത്തരക്കാര്‍ക്ക് നാട്ടില്‍ വേണ്ട സഹായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുമുണ്ട്.

എന്നാല്‍ ഇവിടെ സാധാരണക്കാരനായ ഒരു പ്രവസിയെ സംബന്ധിച്ചടുത്തോളും അവനെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരാറുണ്ടോ? അതുപോലെ തന്നെ യഥാര്‍ത്തത്തില്‍ പാവപ്പെട്ട പ്രവാസികളുടെ ഏതെങ്കിലും ഒരു കാര്യമെങ്കിലും ഈ സഭയില്‍ ചര്‍ച്ച ചെയ്യുവാനോ കഴിഞ്ഞ പ്രളയകാലത്തും മറ്റും മുഖ്യമന്ത്രി നടത്തിയ മിധ്യയായ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനേപ്പറ്റിയോ പ്രവാസികളുടെ പുനരധിവാസത്തെപ്പറ്റിയോ വാര്‍ദ്ധക്യ കാല ജീവിതത്തെപ്പറ്റിയോ അവരുടെ കുടുബക്ഷേമ ബദ്ധതയേപ്പറ്റിയോ ചര്‍ച്ച ചെയ്യാന്‍ ഒരാളുപോലും ലോക കേരള സഭയില്‍ ഇല്ല എന്നുള്ളതാണ് വളരെ ദയനീയമായ സത്യം!

ഒന്നും രണ്ടും ലോക കേരളസഭ നടത്തിയിട്ട് എന്ത് നേട്ടങ്ങളാണ് പ്രവാസികള്‍ക്കായി ഉണ്ടാക്കിയത് . ഇതിന്റെ പ്രോഗ്രസ് ആവശ്യപ്പെട്ടുകൊണ്ടു് പ്രതി പക്ഷ നേതാവ് വിഡി സതീശന്‍ അവറുകള്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളോടു് മുഖ്യമന്ത്രിയും കൂട്ടരും മൗനം ദീക്ഷിക്കുകയാണ് ഉണ്ടായിട്ടുള്ളത് മൊത്തത്തില്‍ നോക്കിയാല്‍ ലോക കേരള സഭയില്‍ ധൂര്‍ത്ത് മാത്രം!

പ്രതിപക്ഷം ഈ പരിപാടിയില്‍ നിന്നും വിട്ടു നിന്നതില്‍ മുഖ്യമന്ത്രി അസഹിഷ്ണുത പ്രകടിപ്പിക്കുന്നതില്‍ എന്താണ് അര്‍ത്ഥം മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കാരണം ആത്മഹത്യ ചെയ്ത പ്രവാസികളെപ്പറ്റിയോ അവരുടെ കുടുംബത്തേപ്പറ്റിയോ വല്ലതും പറയുവാനുണ്ടോ? സമ്പന്നന്‍ മാരായ പ്രവാസികളോടു കാണിക്കുന്ന സ്‌നേഹവും കരുതലും സാധാരണക്കാരായ പ്രവാസികളോടു് കാണിച്ചിരുന്നങ്കില്‍ എത്ര നന്നായിരുന്നു. ഇതില്‍ പ്രതിപക്ഷത്തെ കുറ്റം പറയുന്നതില്‍ എന്ത് ഔചിത്യം

യുകെയില്‍ നിന്ന് തന്നെ നോക്കിയാല്‍ സിപിഎം പ്രതിനിധികളല്ലാതെ മറ്റാരെയും ഈ സഭയിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണു് സത്യം കേരള സര്‍ക്കാരിനെ സപ്പോര്‍ട്ടു ചെയ്യുന്നവരെ മാത്രം കുത്തി ഞെരുക്കി ധൂര്‍ത്തടിക്കുവാന്‍ വേണ്ടി എന്തിനാണു് ഈ ലോക കേരള സഭ ! .ഇവിടെ ചില പ്രാഞ്ചിയേട്ടന്‍മാര്‍ക്കു വന്ന് വിരഹിക്കുവാനായി സഭയില്‍ വെച്ചു നടത്തുന്ന സമ്മേളനമായി ഇതിനെ കണക്കാക്കപ്പെടണമെന്ന് ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് ചൂണ്ടിക്കാട്ടി പാവപ്പെട്ടവരുടെ കയ്യില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണം ഇത്തരം ധൂര്‍ത്തിനായി ചിലവഴിക്കപ്പെട്ടുന്നു എന്നതാണ് തികച്ചും ദയനീയമായി കാണേണ്ടത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാം!


Other News in this category



4malayalees Recommends