ഈ സിനിമയില്‍ കുറച്ച് ക്ഷുദ്ര ജീവികള്‍ എന്നോടൊപ്പം കൂടി, അതാണ് ഈ മാറ്റം: തുറന്നുപറഞ്ഞ് സുരേഷ് ഗോപി

ഈ സിനിമയില്‍ കുറച്ച് ക്ഷുദ്ര ജീവികള്‍ എന്നോടൊപ്പം കൂടി, അതാണ് ഈ മാറ്റം: തുറന്നുപറഞ്ഞ് സുരേഷ് ഗോപി
മേ ഹും മൂസ എന്ന് പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പതിവില്‍ നിന്ന് വ്യത്യസ്തനായി വളരെ തമാശക്കാരനായാണ് സുരേഷ് ഗോപിയെ കാണാനാവുന്നത്. പൊതുവെ ഗൗരവക്കാരനായ എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് പേലരും ചോദിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

വലിയ ഒരു തമാശക്കാരനല്ലെന്നും പറയുന്ന വിധം കൊണ്ട് പലതും തമാശയായി പോവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.'ഞാന്‍ അങ്ങനെ ഒരാള്‍ ആണോയെന്ന് എനിക്കറിയില്ല. മേ ഹൂം മൂസ ചെയ്തതിന് ശേഷം ഈ സ്വഭാവം കുറച്ച് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു, ഈ സിനിമയില്‍ കുറേ ക്ഷുദ്ര ജീവികള്‍ എന്റെയൊപ്പം കൂടി.

അതോടെയാണ് ഈ മാറ്റം ഉണ്ടായത്. ഹരീഷ് കണാരന്‍, കണ്ണന്‍ സാഗര്‍, ശശാങ്കന്‍ അങ്ങനെ കുറേപ്പേര്‍ ഈ സിനിമയില്‍ ഉണ്ട്. അവരുടെ കൂടെക്കൂടി ഞാന്‍ ഇങ്ങനെ ആയിപ്പോയെന്ന് തോന്നുന്നു,' സുരേഷ് ഗോപി പറഞ്ഞു.

Other News in this category4malayalees Recommends