ബെന്‍സ് എസ് ക്ലാസ് ആണെങ്കിലും ട്രാഫിക് ബ്ലോക്കില്‍ രക്ഷയില്ല !! ഓട്ടോ വിളിച്ച് രക്ഷപ്പെട്ടെന്ന് കമ്പനി സിഇഒ

ബെന്‍സ് എസ് ക്ലാസ് ആണെങ്കിലും ട്രാഫിക് ബ്ലോക്കില്‍ രക്ഷയില്ല !! ഓട്ടോ വിളിച്ച് രക്ഷപ്പെട്ടെന്ന് കമ്പനി സിഇഒ
ഗതാഗത കുരുക്കില്‍പ്പെട്ടപ്പോള്‍ മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് ഒഴിവാക്കി ഓട്ടോ വിളിച്ച് കമ്പനി സിഇഒ. മാര്‍ട്ടിന്‍ ഷ്വെങ്കിന്റെ സമൂഹ മാധ്യമത്തിലെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൂനെ നഗരത്തില്‍ ഗതാഗത കുരുക്കില്‍പ്പെട്ട സംഭവമാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

പൂനെ നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യയുടെ സിഇഒ മാര്‍ട്ടിന്‍ ഷ്വെങ്ക് ഓട്ടോ വിളിച്ചാണ് രക്ഷപ്പെട്ടത്. ഗതാഗത കുരുക്കില്‍പ്പെട്ട അനുഭവം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

'നിങ്ങളുടെ എസ് ക്ലാസ് പൂനെയിലെ മനോഹരമായ റോഡിലെ ഗതാഗത കുരുക്കില്‍പ്പെട്ടാല്‍ എന്തു ചെയ്യും. കാറില്‍ നിന്നിറങ്ങി കുറച്ചു കിലോമീറ്റര്‍ നടന്ന് ഓട്ടോ പിടിക്കുമോ?' അദ്ദേഹം ഓട്ടോയില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ച് കുറിച്ചു.

പോസ്റ്റിന് കീഴില്‍ നിരവധി പേര്‍ കമന്റുകളുമായെത്തി. മേഴ്‌സിഡസ് സിഇഒ ഓട്ടോ വിളിച്ച് യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

2018 മുതല്‍ മെഴ്‌സിഡസ്‌ബെന്‍സ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് മാര്‍ട്ടിന്‍ ഷ്വെങ്ക്. അതിനുമുമ്പ്, മെഴ്‌സിഡസ് ബെന്‍സ് ചൈനയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends