പെട്ടന്ന് ഒരുദിവസം ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാകും ; ചിന്താഗതി മാറ്റണമെന്ന് തരൂര്‍

പെട്ടന്ന് ഒരുദിവസം ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാകും ; ചിന്താഗതി മാറ്റണമെന്ന് തരൂര്‍
പെട്ടന്ന് ഒരുദിവസം ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാകുമെന്ന് ശശി തരൂര്‍ എം.പി. വികസനത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട് എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും വികസനം കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കണം. അച്ഛന്‍ പഠിപ്പിച്ചത് കേരളത്തെ നന്നാക്കണമെങ്കില്‍ സാമ്പത്തിക വികസനം അത്യാവശ്യമാണെന്നാണ്.

പക്ഷേ കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ ഇപ്പോഴും 210 ദിവസം എടുക്കുമെന്ന അവസ്ഥയാണുള്ളത്. കേരളത്തില്‍ ഉണ്ടായ അത്രയും സാമൂഹ്യ പരിഷ്‌കരണം ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. സാമ്പത്തിക ഉദാരവത്കരണത്തില്‍ 1991 ന് ശേഷം ഭാരതം മാറി പക്ഷെ കേരളത്തിന് മാറ്റം വന്നോ എന്ന് ചിന്തിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളം വികസനത്തില്‍ മുന്നോട്ട് എത്താത്തതെന്ന കാര്യത്തില്‍ പരിശോധന ആവശ്യമാണെന്നും അദേഹം കോഴിക്കോട്ട് പറഞ്ഞു.

അതേസമയം, ശശി തരൂര്‍ എംപി പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ എംപി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം.

Other News in this category4malayalees Recommends