ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ചയാളുടെ മൃതദേഹം ഭര്‍ത്താവിന്റേയും സഹോദരന്റേയും സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് യുവതി

ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ചയാളുടെ മൃതദേഹം ഭര്‍ത്താവിന്റേയും സഹോദരന്റേയും സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് യുവതി
ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ചയാളുടെ മൃതദേഹം ഭര്‍ത്താവിന്റേയും സഹോദരന്റേയും സഹായത്തോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച യുവതി പിടിയില്‍. ബിസിനസുകാരനായ ബാലസുബ്രഹ്മണ്യന്‍ എന്നയാളുടെ മൃതദേഹമാണ് പൊലീസ് കണ്ടെടുത്തത്. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് ജെപി നഗറില്‍ ഉപേക്ഷിച്ചത്. മൂവരേയും പൊലീസ് കസ്റ്റഡിയിലെടുത്തു.ബാലസുബ്രഹ്മണ്യത്തിന് ഹൃദയാഘാതം സംഭവിക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നുവെന്ന് പ്രതിയായ സ്ത്രീ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറഞ്ഞു. ബാലസുബ്രഹ്മണ്യം മരിച്ചതോടെ ഭയപ്പെട്ട സ്ത്രീ സഹായത്തിനായി ഭര്‍ത്താവിനേയും സഹോദരനേയും ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂവരും മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് നഗരത്തിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു.

സമീപകാലത്ത് ആന്‍ജിയോഗ്രാം ചികിത്സ കഴിഞ്ഞ ബാലസുബ്രഹ്മണ്യം വ്യക്തിപരമായ കാര്യത്തിനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ബാലസുബ്രഹ്മണ്യം പലതവണ പ്രതിയായ സ്ത്രീയെ ബന്ധപ്പെട്ടിട്ടുണ്ട്. ബാലസുബ്രഹ്മണ്യത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല.

Other News in this category4malayalees Recommends