ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലില്‍ തള്ളി, ദിവ്യയുടെ ഫോണ്‍ കടലില്‍ എറിഞ്ഞു ; മാഹിന്റെയും ഭാര്യയുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലില്‍ തള്ളി, ദിവ്യയുടെ ഫോണ്‍ കടലില്‍ എറിഞ്ഞു ; മാഹിന്റെയും ഭാര്യയുടേയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
പൂവച്ചല്‍ ദിവ്യയുടേയും മകള്‍ ഗൗരിയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. ദിവ്യയെയും മകളെയും കൊലപ്പെടുത്തിയത് കടലില്‍ തള്ളിയിട്ടാണ്. ആളില്ലാതുറയില്‍ വച്ചാണ് കൊലപാതകം നടന്നത് . തമിഴ്‌നാട്ടിലെ കുളച്ചല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇത്.

പൂവാറില്‍ നിന്ന് ദിവ്യയെയും, ഗൗരിയെയും ആളില്ലാതുറയില്‍ എത്തിക്കുകയായിരുന്നു. ദിവ്യയേയും മകളേയും കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ദിവ്യയുടെ ഫോണ്‍ കടലില്‍ ഉപേക്ഷിച്ചു.

2011 ആഗസ്റ്റ് 19 നാണ് ദിവ്യയുടെ മൃതദേഹം കരയ്ക്ക് അടിയുന്നത്. ആഗസ്റ്റ് 23ന് കുട്ടിയുടെ മൃതദേഹം തേങ്ങാപട്ടണം ഭാഗത്ത് അടിഞ്ഞു. രണ്ടു മരണങ്ങളിലും തമിഴ്‌നാട് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

ഇലന്തൂര്‍ നരബലിക്ക് പിന്നാലെ സംസ്ഥാനത്തെ തിരോധാന കേസുകള്‍ അന്വേഷിക്കുന്നതിനിടെയാണ് ദിവ്യയുടെ തിരോധാന കേസിന്റെ ഫയലും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തുറക്കുന്നത്.

കൊലപാതക കാരണം ദിവ്യയുമായുള്ള ബന്ധം കാരണം കുടുംബം തകരുമെന്ന ഭയമാണെന്ന് പൊലീസ്. ദിവ്യയുമായി ബന്ധമുണ്ടെന്നു ഒന്നാം ഭാര്യ റുഖിയ അറിഞ്ഞിരുന്നു. ഏതു വിധേയനെയും ദിവ്യയെ ഒഴിവാക്കണമെന്ന് റുഖിയ പറഞ്ഞതായി മാഹീന്‍ പൊലീസിന് മൊഴി നല്‍കി. മാഹീനും റുഖിയയും പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ടു പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മാഹിന്റെ മൊഴിയിലെ വൈരുധ്യമാണ് അന്വേഷണത്തില്‍ നിര്‍ണ്ണായാകമായത്. പലപ്പോഴായി മാഹീന്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യയം ഉയര്‍ന്നത് പൊലീസ് ശ്രദ്ധിച്ചിരുന്നു.

2008 ലാണ് ദിവ്യയും മാഹിനും വിവാഹിതരാകുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. മാഹീന്‍ മറ്റൊരു വിവാഹക്കാര്യം മറച്ചുവച്ചാണ് ദിവ്യയെ വിവാഹം കഴിക്കുന്നത്. 2011 ഓഗസ്റ്റ് 11ന് വൈകീട്ട് ദിവ്യയേയും മകളേയും കൂട്ടി മാഹിന്‍ വേളാങ്കണ്ണിക്ക് പോവുകയായിരുന്നു. പിന്നീട് ദിവ്യയെ ആരും കണ്ടിട്ടില്ല.

Other News in this category



4malayalees Recommends