ചേമ്പറിനുള്ളില്‍ ജഡ്ജിയുടെ ലൈംഗീക അതിക്രമം ; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതി തടഞ്ഞു

ചേമ്പറിനുള്ളില്‍ ജഡ്ജിയുടെ ലൈംഗീക അതിക്രമം ; ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതി തടഞ്ഞു
കോടതി ജീവനക്കാരിയായ യുവതിയെ ലൈംഗീക അതിക്രമത്തിനിരയാക്കുന്ന ജഡ്ജിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. വീഡിയോ വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ജഡ്ജി ചേമ്പറിനുള്ളില്‍ വച്ച് യുവതിയോട് ലൈംഗീക അതിക്രമം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ തന്റെ അന്തസിന് കളങ്കമുണ്ടാക്കാന്‍ വ്യാജമായി നിര്‍മ്മിച്ച ദൃശ്യങ്ങളാണിതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഇതിന് നഷ്ടപരിഹാരം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കോടതി തടഞ്ഞു.

Other News in this category4malayalees Recommends