ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; ആംആദ്മി ലീഡ് ചെയ്യുന്നു, തൊട്ടുപിന്നാലെ ബിജെപിയും ; കോണ്‍ഗ്രസിന് തിരിച്ചടി

ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ; ആംആദ്മി ലീഡ് ചെയ്യുന്നു, തൊട്ടുപിന്നാലെ ബിജെപിയും ; കോണ്‍ഗ്രസിന് തിരിച്ചടി
ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 128 സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോണ്‍ഗ്രസിന് തിരിച്ചടി. എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഇത്തവണ ആംആദ്മി പാര്‍ട്ടി ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ പ്രവചനം. ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നത് എന്നാണ് ലീഡ് നിലയിലെ വ്യത്യാസങ്ങള്‍ കാണിക്കുന്നത്. ആദ്യഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നെങ്കില്‍ മണിക്കൂര്‍ ഒന്ന് കഴിയുമ്പോള്‍ ബിജെപി ലീഡ് പിടിക്കുകായിരുന്നു. 40% വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ ആപ്പ് വീണ്ടും ലീഡ് ചെയ്യുകയാണ്.

മൂന്ന് കോര്‍പ്പറേഷനുകളും സംയോജിപ്പിച്ച് ഒന്നാക്കിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ദില്ലിയിലെ സര്‍ക്കാര്‍ ഭരണം കൈയ്യാളുന്നത് ആംആദ്മിആണെങ്കിലും പതിനഞ്ച് വര്‍ഷമായി ദില്ലിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയം ഭരണം ബിജെപിക്കാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് തൊട്ടു മുന്‍പാണ് മൂന്ന് കോര്‍പ്പറേഷനുകളും കേന്ദ്രസര്‍ക്കാ!ര്‍ ഒറ്റ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാക്കി മാറ്റിയത്. അതോടെ മാറി മറഞ്ഞ സാധ്യതകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് പാര്‍ട്ടികള്‍.

ദില്ലിയിലെ മാലിന്യപ്രശ്‌നം ബിജെപിയുടെ പിടിപ്പുകേടാണെന്ന വിമര്‍ശനം ആംആദ്മി പാര്‍ട്ടി ഉയര്‍ത്തിയപ്പോള്‍ മന്ത്രി സതേന്ദ്രജെയിനിന്റെ ജയില്‍ വീഡിയോകള്‍ ഉള്‍പ്പെടെയും അഴിമതിയുമാണ് ബിജെപി ഉയര്‍ത്തിയത്.

Other News in this category4malayalees Recommends