പൗഡറിടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാരുണ്ട് ; അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍ ; ഷീലു എബ്രഹാം

പൗഡറിടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്മാരുണ്ട് ; അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍ ; ഷീലു എബ്രഹാം
ഒരു ഭാര്യ സുന്ദരി ആയും ഹാപ്പി ആയും പ്രായം പിന്നോട്ട് പോവുന്നുമുണ്ടെങ്കില്‍ അതിന് പിന്നില്‍ നമുക്ക് സന്തോഷം തരുന്ന ഭര്‍ത്താവ് ഉണ്ടായിരിക്കുമെന്ന് നടി ഷീലു ഏബ്രഹാം. പൗഡര്‍ ഇടാന്‍ പോലും സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാര്‍ ഉണ്ടെന്ന് എന്റെ സുഹൃത്തുക്കള്‍ വരെ പറഞ്ഞ് കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും ജീവിക്കേണ്ടവര്‍ അല്ല സ്ത്രീകള്‍'

അതല്ലെങ്കില്‍ എനിക്കും സാധാരണ സ്ത്രീകളെ പോലെ വീട്ടിലൊതുങ്ങി പോവേണ്ടി വന്നേനെ. ഞാനൊരു നഴ്‌സ് ആയിരുന്നു അതൊക്കെ വിട്ടിട്ടാണ് കല്യാണം കഴിച്ച് വീട്ടില്‍ ഇരിക്കുന്നത്. സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് എന്റെ ഭര്‍ത്താവ്. അതില്‍ ഞാന്‍ ഭാഗ്യവതിയാണ്,' ഷീലു പറയുന്നു.

ചില വിമര്‍ശനങ്ങള്‍ കാരണമാണ് താന്‍ തന്നെ പുതിയ ചിത്രം വീക നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് ഷീലു പറയുന്നു.'മുമ്പ് 11 സിനിമ ചെയ്തപ്പോഴും എന്റെ തന്നെ സിനിമയായാണ് എനിക്ക് ഫീല്‍ ചെയ്തത്. പക്ഷെ ആള്‍ക്കാര്‍ സംസാരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കുന്നു എന്ന കമന്റുകളാണ്.

വെറുതെ ഇങ്ങനെ കമന്റുകള്‍ പറഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ തന്നെ പ്രൊഡ്യൂസ് ചെയ്ത് ഞാന്‍ തന്നെ അഭിനയിച്ചേക്കാം എന്ന്. അപ്പോള്‍ പ്രശ്‌നമില്ലല്ലോ. കാരണം പുള്ളിക്കതിന് സമയം ഇല്ല. എന്റെ താല്‍പര്യത്തിലാണ് ഈ 11 സിനിമയും ചെയ്തത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends