കാനഡ-യുഎസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ച സംഭവം; അനധികൃത ഇമിഗ്രേഷന്‍ ഏജന്റുമാരെ അറസ്റ്റ് ചെയ്തു; നിരവധി ആളുകളെ കാനഡ വഴി യുഎസിലേക്ക് കടത്തിയതായി സംശയം

കാനഡ-യുഎസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് മരവിച്ച് മരിച്ച സംഭവം; അനധികൃത ഇമിഗ്രേഷന്‍ ഏജന്റുമാരെ അറസ്റ്റ് ചെയ്തു; നിരവധി ആളുകളെ കാനഡ വഴി യുഎസിലേക്ക് കടത്തിയതായി സംശയം

കഴിഞ്ഞ വര്‍ഷം യുഎസിലേക്കുള്ള കനേഡിയന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം തണുത്ത് വിറങ്ങലിച്ച് മരിച്ച സംഭവത്തില്‍ അനധികൃത ഇമിഗ്രേഷന്‍ ഏജന്റുമാര്‍ അറസ്റ്റിലായി.


യോഗേഷ് പട്ടേല്‍, ഭവേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരാണ് പിടിയിലായതെന്ന് അഹമ്മദാബാദ് പോലീസ് ക്രൈം ബ്രാഞ്ച് അറിയിച്ചു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, മനുഷ്യക്കടത്ത്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

മൂവര്‍ സംഘം ഗുജറാത്ത് കേന്ദ്രീകരിച്ച് കാനഡ വഴി യുഎസിലേക്ക് അനധികൃത കുടിയേറ്റക്കാരെ അയയ്ക്കുന്ന കൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് പോലീസ് സംശയിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ യുഎസിലേക്ക് കാനഡയില്‍ നിന്നും കാല്‍നടയായി പോകാന്‍ ശ്രമിച്ച നാലംഗ ഇന്ത്യന്‍ കുടുംബത്തെ തണുത്ത് വിറങ്ങലിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.

ഇന്ത്യയില്‍ നിന്നും 11 പേരെ ടൊറന്റോയില്‍ എത്തിക്കുകയും, പിന്നീട് ഏജന്റുമാര്‍ ഇവരെ മനിബോട്ട വിന്നിപെഗില്‍ എത്തിക്കുകയുമായിരുന്നു. യുഎസിലേക്ക് സ്വയം നടന്നുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു മഞ്ഞുവീഴ്ചയില്‍ നാലംഗ കുടുംബം സംഘത്തില്‍ നിന്നും വഴിതെറ്റുകയും മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
Other News in this category4malayalees Recommends