തെലുങ്ക് നടന്‍ സുധീര്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി

തെലുങ്ക് നടന്‍ സുധീര്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി
തെലുങ്ക് നടന്‍ സുധീര്‍ വര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. ജനുവരി 18ന് ഹൈദരാബാദിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ സുധീറിനെ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ജീവനൊടുക്കാനുള്ള കാരണം ഇതുവരെ വ്യക്തമായില്ല. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനുവരി 20ന് വിശാഖപ്പട്ടണത്തെ ആശുപത്രിയിലേയ്ക്ക് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ മാറ്റി. ഞായറാഴ്ചയോടെ താരത്തിന്റെ സ്ഥിതി മോശമാവുകയും തിങ്കളാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Other News in this category4malayalees Recommends