യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട യുവാവിന് എട്ടിന്റെ പണി കിട്ടി ; ശരിക്കും യേശുവാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് പറഞ്ഞ് നാട്ടുകാര്‍ കുരിശില്‍ തറയ്ക്കാനൊരുങ്ങി ; പൊലീസില്‍ അഭയം തേടി രക്ഷപ്പെടല്‍ !

യേശു ക്രിസ്തുവാണെന്ന് അവകാശപ്പെട്ട യുവാവിനെ കുരിശിരില്‍ തറയ്ക്കാന്‍ ഒരുങ്ങി നാട്ടുകാര്‍. എലിയു സിമിയു എന്ന കെനിയക്കാരന്‍ ആണ് ക്രിസ്തുവാണെന്ന് അവകാശപ്പെട്ടതോടെ പുലിവാല് പിടിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി യേശുവിനെപ്പോലെ വേഷം ധരിച്ചാണ് ഇയാള്‍ നടക്കാറുള്ളത്. ഒടുവില്‍ നാട്ടുകാര്‍ കുരിശില്‍ തറയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു. ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിരിക്കുകയാണ് എലിയു.

ഇയാള്‍ ശരിക്കും യേശുവാണെങ്കില്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അതിനാല്‍ ഇയാളെ ദുഃഖവെള്ളിയാഴ്ച കുരിശില്‍ തറയ്ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കെനിയയിലെ ബങ്കാമ കൗണ്ടിയിലാണ് ഈ നാടകീയ സംഭവം.

Other News in this category

4malayalees Recommends