കാനഡയിലേക്കുള്ള സിറ്റിസണ്‍ഷിപ്പ്-പിആര്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം തുടരുന്നു; കെട്ടിക്കിടക്കുന്നത് 2.1 മില്യണ്‍ അപേക്ഷകള്‍; ഐആര്‍സിസിയുടെ കുമ്പസാരമിങ്ങനെ

കാനഡയിലേക്കുള്ള സിറ്റിസണ്‍ഷിപ്പ്-പിആര്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം  തുടരുന്നു; കെട്ടിക്കിടക്കുന്നത് 2.1 മില്യണ്‍ അപേക്ഷകള്‍; ഐആര്‍സിസിയുടെ കുമ്പസാരമിങ്ങനെ

കാനഡയിലേക്കുള്ള പൗരത്വ , പെര്‍മനന്റ് റെസിഡന്‍സ് (പിആര്‍) അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലുളള കാലതാമസം തുടരുന്നുവെന്ന് സമ്മതിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി.നിലവില്‍ ഇത്തരത്തിലുള്ള ഏതാണ്ട് 2.1 മില്യണ്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് ഐആര്‍സിസി വെളിപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി മൂന്നിനും ഫെബ്രുവരി ഒന്നിനുമിടയില്‍ കാനഡയിലേക്കുള്ള പൗരത്വ അപേക്ഷകള്‍ 301,338ല്‍ നിന്നനും 302,980ലേക്കാണുയര്‍ന്നിരിക്കുന്നത്.


പിആര്‍ അപേക്ഷകളിലും കഴിഞ്ഞ മാസം വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പ്രകാരം ഇത്തരം അപേക്ഷകളില്‍ ജനുവരി രണ്ടിനും ജനുവരി 31നുമിടയില്‍ 521,552ല്‍ നിന്നും 523,557 ലേക്കാണ് വര്‍ധിച്ചത്. ജനുവരി രണ്ടില്‍ ടെംപററി റെസിഡന്‍സ് അപേക്ഷകള്‍ 1,329,280 ആയിരുന്നുവെങ്കില്‍ ജനുവരി 31ന് അത് 1,294,974 താഴ്ന്നു. ഇക്കാര്യത്തില്‍ 30,000ത്തില്‍ അധികം അപേക്ഷകളുടെ കുറവാണുണ്ടായത്. എക്‌സ്പ്രസ് എന്‍ട്രി അപ്ലിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ജനുവരി 3നും ജനുവരി 31നുമിടയില്‍ 600 അപേക്ഷകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമില്‍ ജനുവരിയില്‍ 62,270 അപേക്ഷകളില്‍ നിന്ന് 66,214 അപേക്ഷകളിലേക്ക് വര്‍ധനവുണ്ടായി. എല്ലാ ഫാമിലി ക്ലാസ് ഇമിഗ്രേഷന്‍ പ്രോഗ്രാം അപേക്ഷകളിലും നേരിയ കുറവാണ് ഈ കാലയളവിലുണ്ടായിരിക്കുന്നത്. അതായത് ഈ കാററഗറിയില്‍ ജനുവരി മൂന്നിലെ കണക്ക് പ്രകാരം 125,631 അപേക്ഷകളുണ്ടായിരുന്നുവെങ്കില്‍ ജനുവരി അവസാനത്തിലേക്ക് അത് 124,771 ആയി കുറയുകയായിരുന്നു.


Other News in this category



4malayalees Recommends