ആകാശം കറുത്ത് ഇരുണ്ടു; മെല്‍ബണ്‍കാരെ അതിശയിപ്പിച്ച് കൊടുങ്കാറ്റ്; മീറ്റിയോറോളജി ബ്യൂറോ മുന്നറിയിപ്പ് വൈകി

ആകാശം കറുത്ത് ഇരുണ്ടു; മെല്‍ബണ്‍കാരെ അതിശയിപ്പിച്ച് കൊടുങ്കാറ്റ്; മീറ്റിയോറോളജി ബ്യൂറോ മുന്നറിയിപ്പ് വൈകി

മെല്‍ബണിലെ ജനങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെ തേടിയെത്തി ഒരു കൊടുങ്കാറ്റ്. ആകാശം കറുത്ത് ഇരുണ്ടതോടെ നഗരം ഇരുട്ടിലായി. പെട്ടെന്നുള്ള കാലാവസ്ഥ മാറ്റത്തില്‍ 12,000 വീടുകള്‍ക്കും, ബിസിനസ്സുകള്‍ക്കും വൈദ്യുതി നഷ്ടമായി. പതിനായരത്തിലേറെ ഇടിമിന്നലുകളാണ് ആഞ്ഞടിച്ചത്.


ജീലോംഗ്, ബെന്‍ഡിഗോ, ബാല്ലാറാത് മേഖലകളിലും, വെസ്‌റ്റേണ്‍ പ്രാന്തപ്രദേശങ്ങളിലുമാണ് ഏറ്റവും ദുരിതം വിതച്ചതെന്ന് പവര്‍കോര്‍ വക്താവ് അറിയിച്ചു. രാവിലെ 7 മുതല്‍ 12,500-ലേറെ ഇടിമിന്നലുകളാണ് തേടിയെത്തിയത്. പോസ്റ്റുകളും, പവര്‍ ലൈനുകളും, ഇലക്ട്രിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചറുകളും തകരാറിലായി.

മഴ ആരംഭിച്ചതിന് ശേഷം മാത്രമാണ് മീറ്റിയോറോളജി ബ്യൂറോ കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഇതിനിടെ നഗരത്തിലെ ഭാഗത്തും അസാധാരണമായ തോതില്‍ മഴ പെയ്തിറങ്ങി. അനാകിയില്‍ അര മണിക്കൂറില്‍ 21 എംഎം മഴയാണ് പെയ്തത്.
Other News in this category4malayalees Recommends