യുകെയിലെ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാം

യുകെയിലെ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍; ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാം
യുകെയിലെ പൗരത്വം കൊതിക്കാത്തവര്‍ ആരാണുള്ളത്?. യുകെയില്‍ ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ അല്ലെങ്കില്‍ സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് ഇവിടുത്തെ പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

അര്‍ഹതയുള്ളരും ഫീസും

.നിങ്ങള്‍ യുകെയില്‍ അഞ്ച് വര്‍ഷം ജീവിക്കാനെത്തിയവരും താഴെപ്പറയുന്ന ഒരു അവസ്ഥയില്‍ 12 മാസങ്ങളെങ്കിലും തികച്ചിരിക്കണം.

1- യുകെയില്‍ ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍

2- സെറ്റില്‍ഡ് സ്റ്റാറ്റസ് ( യൂറോപ്യന്‍ സെമെന്റ് സ്‌കീമിന് കീഴിലുള്ള ഇന്‍ഡെഫനിറ്റ് ലീവ് ടു റിമയിന്‍ എന്ന് കൂടി ഇത് അറിയപ്പെടുന്നു.)

3- ഇന്‍ഡെഫനിറ്റ് ലീവ് ടു എന്റര്‍ ദി യുകെ( വിദേശത്ത് നിന്ന് യുകെയിലേക്ക് സ്ഥിരമായി വരുന്നതിനുള്ള അനുവാദം)

ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ ഒരു ബ്രിട്ടീഷ് പൗരത്വമുള്ളയാളെ വിവാഹം കഴിക്കുകയാണെങ്കില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ 12 മാസം വരെ കാത്തിരിക്കേണ്ടതില്ല.

മറ്റ് നിബന്ധനകള്‍

.1- 18 വയസിന് മേല്‍ പ്രായമുണ്ടായിരിക്കണം.

2- പൗരത്വത്തിനുള്ള അപേക്ഷ ഹോം ഓഫീസ് സ്വീകരിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം നിങ്ങള്‍ യുകെയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കണം.

3- ഇംഗ്ലീഷ്, വെല്‍ഷ് അല്ലെങ്കില്‍ സ്‌കോട്ടിഷ് ഗെയ്‌ലിക് എന്നിവയിലുള്ള നിങ്ങളുടെ പാടവം തെളിയിക്കണം.

4- ലൈഫ് ഇന്‍ ദി യുകെ ടെസ്റ്റില്‍ പാസായിരിക്കണം.

5- യുകെയില്‍ തുടര്‍ന്നും ജീവിക്കുമെന്ന് തെളിയിക്കണം.

6- നല്ല സ്വഭാവത്തിനുടമയാണെന്ന് തെളിയിക്കണം.

റെസിഡന്‍സി റിക്വയര്‍മെന്റുകള്‍

.യുകെ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് തൊട്ട് മുമ്പുള്ള ദിവസം നിങ്ങള്‍ യുകെയില്‍ അഞ്ച് വര്‍ഷം ജീവിച്ചിരിക്കണം. ഇതിന് പുറമെ നിങ്ങള്‍ യുകെയിലെ യാതൊരു കുടിയേറ്റ നിയമങ്ങളും ലംഘിക്കാനും പാടില്ല. നിങ്ങള്‍ക്ക് ഇന്‍ഡെഫനിറ്റ് ലീവ് ടു എന്റര്‍ അല്ലെങ്കില്‍ റിമെയിനിന് അര്‍ഹതയുണ്ടെങ്കില്‍ സാധാരണ നിലയില്‍ നിങ്ങള്‍ യുകെയിലെ ഏതെങ്കിലും ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചുവോയെന്ന് ഹോം ഓഫീസ് പരിശോധിക്കാറില്ല.

ഡിപ്ലോമാറ്റ്, ഡിപ്ലോമാറ്റ് സ്റ്റാഫിലെ അല്ലെങ്കില്‍ വീട്ടിലെ അംഗം, യുകെ സന്ദര്‍ശിക്കുന്ന സായുധ സേനയിലെ അംഗം തുടങ്ങിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ ബാധിക്കാത്ത തസ്തികകളില്‍ നിങ്ങള്‍ യുകെയില്‍ ചെലവഴിക്കുന്ന സമയം പൗരത്വ അപേക്ഷക്കായി പരിഗണിക്കുന്നതല്ല.

യുകെയ്ക്ക് പുറത്ത് ചെലവഴിക്കുന്ന സമയം

.പൗരത്വത്തിനായി അപേക്ഷിക്കുന്ന വേളയില്‍ ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ കാലത്തിനിടെ യുകെയ്ക്ക് പുറത്ത് ചെലവഴിക്കുന്ന സമയത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിയമങ്ങളുണ്ട്.

1-ഇത് പ്രകാരം നിങ്ങള്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ യുകെയില്‍ അഞ്ച് വര്‍ഷം ജീവിക്കുന്നതിനിടെ യുകെയ്ക്ക് പുറത്ത് 450 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കരുത്.

2-കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ യുകെയ്ക്ക് പുറത്ത് 90 ദിവസത്തില്‍ കൂടുതല്‍ ചെലവഴിക്കരുത്.

3- നിയമപരമല്ലാതെ യുകെയില്‍ ചെലവഴിക്കല്‍ പോലുള്ള ഇമിഗ്രേഷന്‍ നിയമലംഘനങ്ങളിലേര്‍പ്പെടരുത്.

ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ നഷ്ടപ്പെടുത്തുന്ന മറ്റ് കാരണങ്ങള്‍

.1-നിങ്ങള്‍ക്ക് ഇന്‍ഡെഫനിററ് ലീവ് ടു റിമെയിന്‍ ലഭിച്ച് ഏത് സമയവും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ യുകെക്ക് പുറത്ത് ചെലവഴിച്ചാല്‍ പ്രസ്തുത സ്റ്റാറ്റസ് നഷ്ടപ്പെടും.

2- നിങ്ങള്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ചുവെങ്കില്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ യുകെക്ക് പുറത്ത് ചെലവഴിച്ചാല്‍ അത് നഷ്ടപ്പെടും.

3- നിങ്ങള്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ലഭിച്ച് സ്വിസ് പൗരന്‍ അല്ലെങ്കില്‍ കുടുംബാംഗം ആണെങ്കില്‍ നിങ്ങള്‍ നാല് വര്‍ഷത്തില്‍ കൂടുതല്‍ യുകെക്ക് പുറത്ത് ചെലവഴിച്ചാല്‍ ആ സ്റ്റാറ്റസ് നഷ്ടപ്പെടും.

പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍

.-നിങ്ങളുടെ അപേക്ഷ ഹോം ഓഫീസിന് ലഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ അഞ്ച് വര്‍ഷം യുകെയില്‍ യഥാര്‍ത്ഥത്തില്‍ താമസിച്ചിരിക്കണം. ഈ നിയമം തെറ്റിച്ചുവെന്നറിഞ്ഞാല്‍ നിങ്ങളുടെ അപേക്ഷ ഹോം ഓഫീസ് നിരസിക്കും.എന്നാല്‍ ചില കേസുകളില്‍ ഹോം ഓഫീസ് ഇതിന് ഇളവുകള്‍ നല്‍കും. അവ താഴെപ്പറയുന്നവയാണ്.

1- അഞ്ച് വര്‍ഷക്കാലയളവിന്റെ തുടക്കത്തില്‍ ആരോഗ്യ കാരണങ്ങളാല്‍ അല്ലെങ്കില്‍ യാത്രാ നിരോധനങ്ങളാല്‍ യുകെയില്‍ നിന്ന് വിട്ട് നിന്നാല്‍ പ്രശ്‌നമല്ല.

2-അഞ്ച് വര്‍ഷത്തിനിടെ നിങ്ങളോട് യുകെയില്‍ നിന്ന് വിട്ട് പോകാനും പിന്നീട് ഇത് തിരുത്താനും അധികൃതര്‍ നടപടിയെടുത്താല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ യുകെയില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരുടെ അപേക്ഷ തള്ളില്ല.

പൗരത്വ അപേക്ഷയുടെ ചെലവ്

. പൗരത്വ അപേക്ഷ സമര്‍പ്പിക്കാനായി 1330 പൗണ്ടാണ് ചെലവ് വരുന്നത്. അപക്ഷാ സമയത്ത് നിങ്ങളുടെ വിരലടയാളം , ഫോട്ടോ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും നല്‍കണം. ഇതിനായി ഫീസടക്കേണ്ട.

എങ്ങനെ അപേക്ഷിക്കാം

. രണ്ട് മാര്‍ഗങ്ങളാണ് അപേക്ഷ സമര്‍പ്പിക്കാനുള്ളത്. നേരിട്ടും ഏജന്റ് അല്ലെങ്കില്‍ റെപ്രസന്റേറ്റീവ് മുഖാന്തിരവും പൗരത്വ അപേക്ഷ സമര്‍പ്പിക്കാം.


സ്വയം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍

.ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക ഗൈഡന്‍സ് വായിച്ച് മനസിലാക്കിയ ശേഷമേ സ്വയം പൗരത്വത്തിനായി അപേക്ഷിക്കാവൂ. ഇതിനായി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണമെന്നും മനസിലാക്കിയിരിക്കണം. സ്വയം അപേക്ഷിക്കുമ്പോള്‍ യുകെ വിസ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അപ്ലിക്കേഷന്‍ സര്‍വീസസില്‍(യുകെവിസിഎഎസ്) നിങ്ങള്‍ അപ്പോയിന്റ്‌മെന്റെടുത്തിരിക്കണം. നിങ്ങളുടെ ബയോമെട്രിക് ഇന്‍ഫര്‍മേഷനുകള്‍ നല്‍കാനാണിത്. നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ എവിടേക്കും ഇതിനായി അയക്കേണ്ടതില്ല. പകരം നിങ്ങള്‍ക്ക് ഇവയുടെ കോപ്പികള്‍ ഓണ്‍ലൈന്‍ സര്‍വീസിലേക്ക് അപ്ലോഡ് ചെയ്യാം. അല്ലെങ്കില്‍ അവ നിങ്ങളുടെ യുകെവിസിഎഎസ് അപ്പോയിന്റ്‌മെന്റ് വേളയില്‍ സ്‌കാന്‍ ചെയ്ത് നല്‍കാം. പൗരത്വ അപേക്ഷകള്‍ ഓണ്‍ലൈനിലും സ്വയം സമര്‍പ്പിക്കാം. ഇതിന് പുറമെ തപാല്‍ മാര്‍ഗവും അപേക്ഷിക്കാം. ഇതിന് സമയമേറെ എടുക്കുമെന്ന പോരായ്മയുണ്ട്.

ഏജന്റ് അല്ലെങ്കില്‍ റപ്രസന്റേറ്റീവ് മുഖാന്തിരം അപേക്ഷിക്കുമ്പോള്‍

ഏജന്റ് അല്ലെങ്കില്‍ റപ്രസന്റേറ്റീവ് ഒരു സ്വകാര്യ കമ്പനി അല്ലെങ്കില്‍ വ്യക്തിയാകാം. ഇവര്‍ക്ക് പൗരത്വ അപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ നിങ്ങളെ സഹായിക്കാനും ആവശ്യമായ ഉപദേശം നല്‍കാനുമാവും. നിങ്ങള്‍ ഇതിനായി സമീപിക്കുന്ന ഏജന്റ് അല്ലെങ്കില്‍ റപ്രസന്റേറ്റീവ് ഓഫീസ് ഓഫ് ദി ഇമിഗ്രേഷന്‍ സര്‍വീസസ് കമ്മീഷണറില്‍ രജിസ്ട്രര്‍ ചെയ്തവരായിരിക്കണമെന്ന് പരിശോധിച്ചുറപ്പാക്കണം. എന്നാല്‍ ഓഫീസ് ഓഫ് ദി ഇമിഗ്രേഷന്‍ സര്‍വീസസ് കമ്മീഷണറില്‍ രജിസ്ട്രര്‍ ചെയ്യാത്ത സോളിസിറ്റര്‍ അല്ലെങ്കില്‍ ബാരിസ്റ്ററുടെ സേവനവും പ്രയോജനപ്പെടുത്താം. എന്നാല്‍ ഇവര്‍ താഴെപ്പറയുന്ന ഓര്‍ഗനൈസേഷനുകളിലൊന്നില്‍ രജിസ്ട്രര്‍ ചെയ്തവരായിരിക്കണം.

1- ജനറല്‍ കൗണ്‍സില്‍ ഓഫ് ദി ബാര്‍

2- ലോ സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ്

3- ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ എക്‌സിക്യൂട്ടീവ്‌സ്

4-ഫാക്കല്‍റ്റി ഓഫ് അഡ്വക്കേറ്റ്‌സ്

5-ലോ സൊസൈറ്റി ഓഫ് സ്‌കോട്ട്‌ലന്‍ഡ്

6-ജനറല്‍ കൗണ്‍സില്‍ ഓഫ് ദി ബാര്‍ ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ട്

7-ലോ സൊസൈറ്റി ഓഫ് നോര്‍ത്തേണ്‍ അയര്‍ലണ്ട്










Other News in this category



4malayalees Recommends