വൈദീകന്റെ വിയോഗ വാര്‍ത്തയില്‍ വേദനയോടെ മലയാളി സമൂഹം. വയനാടു സ്വദേശിയായ ഫാ ഷാജി പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നെങ്കിലും മലയാളി സമൂഹത്തിന്റെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്‌സാം രൂപതയിലാണ് ഫാദര്‍ ശുശ്രൂഷ ചെയ്തിരുന്നത്.
നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം നടന്ന ബിഷപ്പിന്റെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്ന ഫാ ഷാജി എത്താതിരുന്നതിനെ തുടര്‍ന്ന് മലയാളികള്‍ നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൈമാറി. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വൈകാതെ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.