തീവ്രവാദി ലുക്കുള്ള ഇവരെ പുറത്താക്ക്! ഇന്ത്യന്‍ കുടുംബത്തെ ഓസ്‌ട്രേലിയന്‍ വിമാനത്തില്‍ നിന്നും പുറത്താക്കി; വേദനിപ്പിക്കുന്ന അനുഭവം നേരിട്ടതോടെ ഓസ്‌ട്രേലിയ ഉപേക്ഷിച്ചു?

തീവ്രവാദി ലുക്കുള്ള ഇവരെ പുറത്താക്ക്! ഇന്ത്യന്‍ കുടുംബത്തെ ഓസ്‌ട്രേലിയന്‍ വിമാനത്തില്‍ നിന്നും പുറത്താക്കി; വേദനിപ്പിക്കുന്ന അനുഭവം നേരിട്ടതോടെ ഓസ്‌ട്രേലിയ ഉപേക്ഷിച്ചു?

കുടുംബത്തിന്റെ ഹോളിഡേ ആഘോഷം വിമാന കമ്പനി ജീവനക്കാരുടെ പെരുമാറ്റത്തില്‍ തകര്‍ന്നു. തന്റെ പിതാവിനെ 'തീവ്രവാദിയെ പോലെ തോന്നിക്കുന്ന വ്യക്തിയെന്ന്' വിളിച്ച് അധിക്ഷേപിച്ച ജീവനക്കാര്‍ ജെറ്റ്സ്റ്റാര്‍ വിമാനത്തില്‍ നിന്നും പുറത്താക്കുകയും ചെയ്‌തെന്നാണ് ഹാരി സിംഗ് ആരോപിക്കുന്നത്.


ബ്രിസ്‌ബെയിനില്‍ നിന്നും ബാലിയിലേക്ക് മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് സംഭവം. വിമാനത്തില്‍ കയറിയ പിതാവിനെ പുറത്തിറക്കാനാണ് എയര്‍ലൈന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടത്. 'തീവ്രവാദിയെ പോലുള്ള ആളെ ഇപ്പോള്‍ തന്നെ ഇറക്കിവിടണം', എന്നായിരുന്നു നിര്‍ദ്ദേശം.

ജീവനക്കാരുടെ വാക്കുകള്‍ കേട്ട് ഞെട്ടിയതായി സിംഗ് വ്യക്തമാക്കുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നേര്‍ക്കും സമാനമായിരുന്നു പെരുമാറ്റം. സംഭവത്തിന് ശേഷം ഹാരി സിംഗിന്റെ ഭാര്യ ഓസ്‌ട്രേലിയ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

ഓസ്‌ട്രേലിയയെ കാണുന്ന രീതി തന്നെ മാറിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കുടുംബം ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതാണ് ഇറക്കിവിടാന്‍ കാരണമെന്നാണ് ജെറ്റ്സ്റ്റാര്‍ വക്താവിന്റെ വിശദീകരണം.
Other News in this category4malayalees Recommends