റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി

റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും; സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തി മോദി
റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യന്‍ അധിനിവേശത്തിന് ശേഷം ആദ്യമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കിയുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ ഉറപ്പ്. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും, യു കെ പ്രധാനമന്ത്രി ഋഷി സുനകിനെയും ആശ്ലേഷിച്ച് പ്രധാനമന്ത്രി സൗഹൃദം പങ്കിട്ടു.

ഹിരോഷിമയില്‍ പുരോഗമിക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് മോദിസെലന്‍സ്‌കി കൂടിക്കാഴ്ച നടന്നത്. യുക്രെയന്‍ യുദ്ധമെന്നത് കേവലം സമ്പദ് വ്യവസ്ഥയുടെയും, രാഷ്ട്രീയത്തിന്റെയും പ്രശ്‌നമായി മാത്രം കാണാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വലിയ മനുഷ്യത്വപ്രശ്‌നമാണ്. യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി സെലന്‍സ്‌കിക്ക് നല്‍കി.

പ്രകോപനമില്ലാതെയാണ് റഷ്യ യുക്രെയനില്‍ അധിനിവേശം നടത്തിയതെന്ന് ജി 7 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. റഷ്യയുടെ നടപടി നിയമവിരുദ്ധവും നീതികരിക്കാനാവാത്തതാണെന്നും രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സെലന്‍സ്‌കി ഫോണിലൂടെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് നേരിട്ടുള്ള ചര്‍ച്ച നടന്നത്. റഷ്യയെ വിമര്‍ശിക്കാതെ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാട് നേരത്തെ വിമര്‍ശന വിധേയമായിരുന്നു. അതേ സമയം കാലാവസ്ഥ വ്യതിയാനം., ഭക്ഷ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തും. യുഎസ് പ്രസിഡന്റിന്റെ ക്ഷണം സ്വീകരിച്ച് അടുത്തമാസം മോദി അമേരിക്ക സന്ദര്‍ശിക്കുന്നുമുണ്ട്.
Other News in this category



4malayalees Recommends