കാനഡയിലെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരുടെ നിലവിലെ നിലപാടുകള്‍ വെളിപ്പെടുത്തി സ്റ്റാറ്റിറ്റിക്‌സ് കാനഡയുടെ പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം കാനഡക്കാരേക്കാള്‍ നിലവില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മുന്നോട്ട് വരുന്നത് കുടിയേറ്റക്കാരാണ്. അതായത് 2010ന് മുമ്പ് കാനഡയിലെത്തിയ കുടിയേറ്റക്കാര്‍ തദ്ദേശീയരേക്കാള്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ ധൈര്യം കാട്ടുന്നുവെന്നും സ്റ്റാറ്റിറ്റിക്‌സ് കാനഡ ഉയര്‍ത്തിക്കാട്ടുന്നു.
ബ്രിട്ടീഷ് കൊളംബിയ, മാനിട്ടോബ, നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക് എന്നിവിടങ്ങളില്‍ ഇന്‍വെസ്റ്റര്‍മാര്‍ നല്ല താല്‍പര്യം പുലര്‍ത്തി മാര്‍ക്കറ്റിലേക്ക് എത്തിയെന്നാണ് '' ഹൗസിഗംഗ് സ്റ്റാറ്റിറ്റിക്‌സ് ഇന്‍ കാനഡ'' ന്നെ പേരില്‍ പുറത്ത് വിട്ടിരിക്കുന്ന പുതിയ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുന്നത്.ഔട്ട് ഓഫ് പ്രൊവിന്‍സ്, നോണ്‍-റെസിഡന്‍ഷ്യല്‍ ഇന്‍വെസ്‌റ്റേര്‍സ് എന്നീ കാറ്റഗറികളില്‍ നോവ സ്‌കോട്ടിയ, ന്യൂ ബ്രുന്‍സ് വിക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ പേര്‍ 2020ല്‍ എത്തിയതെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡ എടുത്ത് കാട്ടുന്നു.
ഉദാഹരണമായി നോവ സ്‌കോട്ടിയയില്‍ 2020ലെത്തിയ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകരില്‍ 3.8 ശതമാനവും പുറത്ത് നിന്നുള്ളവരാണ്. ന്യൂ ബ്രുന്‍സ് വിക്കില്‍ ഇവര്‍ 3.0 ശതമാനവും ബ്രിട്ടീഷ് കൊളംബിയയില്‍ 2.7 ശതമാനവുമാണ്. ഈ അഞ്ച് പ്രൊവിന്‍സുകളിലും മറ്റ് തരത്തിലുളള നിക്ഷേപകരേക്കാള്‍ വസ്തുവകകള്‍ കൈവശം വച്ചിരിക്കുന്നത് പുറത്ത് നിന്നുള്ള ഇന്‍വെസ്റ്റര്‍മാരാണെന്നും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. മിക്ക പ്രവിശ്യകളിലും ഒഴിഞ്ഞ് കിടക്കുന്ന ഭൂമികളും കെട്ടിടങ്ങളും പുറത്ത് നിന്നുള്ള ഇന്‍വെസ്റ്റര്‍മാരുടെ കൈവശമാണെന്നും പുതിയ ഡാറ്റകള്‍ എടുത്ത് കാട്ടുന്നു.