ഓസ്‌ട്രേലിയയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തിനായി യോജിച്ചെത്തി ; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ കുത്തി പ്രധാനമന്ത്രി

ഓസ്‌ട്രേലിയയില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ രാജ്യത്തിനായി യോജിച്ചെത്തി ; പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ കുത്തി പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷത്തിന്റെ തീരുമാനത്തെ കുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം ഇന്നു പുലര്‍ച്ചെയാണ് മോദി ഡല്‍ഹിയിലെത്തിയത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ വന്‍ ജനാവലിയാണ് പരിപാടിക്ക് എത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഭരണ, പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇക്കാര്യം പരാമര്‍ശിച്ചാണ് പരോക്ഷമായി രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ മോദി വിമര്‍ശിച്ചത്. 20000 ല്‍ അധികം ജനങ്ങളാണ് മോദിയുടെ പരിപാടിക്കെത്തിയത്. പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് മാത്രമല്ല, മുന്‍ പ്രധാനമന്ത്രിയും മുഴുവന്‍ പ്രതിപക്ഷവും രാജ്യത്തിന്റെ കാര്യത്തിനായി യോജിച്ചുവന്നു. ഭരണ കക്ഷിയിലേയും പ്രതിപക്ഷത്തെയും എംപിയാര്‍ യോഗത്തിനെത്തി, മോദി വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ സമയം വിദേശത്തേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്ത കേന്ദ്രത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെയും അദ്ദേഹം തുറന്നടിച്ചു.

' പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ചോദിച്ചു. മോദി എന്തിനാണ് ലേകത്തിന് വാക്‌സിനന്‍ നല്‍കുന്നതെന്ന്. ഇതു ബുദ്ധന്റെ നാടാണെന്നും ഗാന്ധിയുടെ നാടാണെന്നും ഓര്‍ക്കണം. ശത്രുക്കളോട് വരെ നമ്മള്‍ കരുണ കാട്ടും, മോദി കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends