മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; 17 കാരനെ കെട്ടിയിട്ട് ചെരുപ്പും മരത്തടിയും കൊണ്ട് മര്‍ദ്ദിച്ച് പാലക്കാട്ടെ യുവതിയും കുടുംബവും

മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപണം; 17 കാരനെ കെട്ടിയിട്ട് ചെരുപ്പും മരത്തടിയും കൊണ്ട് മര്‍ദ്ദിച്ച് പാലക്കാട്ടെ യുവതിയും കുടുംബവും
പലചരക്കുകടയില്‍ നിന്നും മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനേഴുകാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. പാലക്കാട് എരുത്തേമ്പതി വണ്ണാമടയിലാണ് മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിയായ കുമാര്‍ രാജെന്ന കുട്ടിക്ക് മര്‍ദനമേറ്റത്.

കുമാര്‍ രാജിനെ മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മര്‍ദ്ദിച്ചത്. സംഭവത്തില്‍ മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശികളായ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. പലചരക്കു കട നടത്തുന്ന പരമശിവം (42), ഭാര്യ ജ്യോതിമണി (34), മകന്‍ വസന്ത് (14) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സിസിടിവി പരിശോധിച്ചപ്പോള്‍ കുമാര്‍ രാജ് കടയില്‍ നിന്നും പണവും സാധനങ്ങളും മോഷ്ടിക്കുന്നത് കണ്ടെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് കുമാര്‍ രാജിനെ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ കുമാര്‍ രാജ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends