ഇതൊന്നുമല്ല സത്യം; സല്‍മാന്റെ ബോഡിഗാര്‍ഡ് തള്ളി മാറ്റിയ സംഭവത്തില്‍ വിക്കി കൗശല്‍

ഇതൊന്നുമല്ല സത്യം; സല്‍മാന്റെ ബോഡിഗാര്‍ഡ് തള്ളി മാറ്റിയ സംഭവത്തില്‍ വിക്കി കൗശല്‍
സല്‍മാന്‍ ഖാന്‍ വരുമ്പോള്‍ നടന്‍ വിക്കി കൗശലിനെ തള്ളി മാറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സല്‍മാന്‍ ഖാന്‍ വരുന്ന വഴിയില്‍ നിന്ന് വിക്കി കൗശലിനെ താരത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തള്ളി നീക്കുന്നതായിരുന്നു വീഡിയോയില്‍.

ഇതിന് പിന്നാലെ സല്‍മാനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി വിക്കി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അബുദാബിയില്‍ നടന്ന ഐഐഎഫ്എ ചടങ്ങില്‍ വച്ചാണ് സംഭവമുണ്ടായത്.

സംസാരിക്കാന്‍ അടുത്ത് ചെന്ന വിക്കിയെ സല്‍മാന്‍ അവഗണിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. പരിപാടിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെയാണ് വിവാദ വിഡിയോയെ കുറിച്ച് ചോദ്യം ഉയര്‍ന്നത്. വീഡിയോയില്‍ കാണുന്നതല്ല യാഥാര്‍ത്ഥ്യം എന്നാണ് വിക്കി പറയുന്നത്.

ഇത്തരത്തിലുള്ള നിരവധി അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നുണ്ട്. ഇതിലൊന്നും ഒരു കാര്യവുമില്ല. വീഡിയോയില്‍ നിങ്ങള്‍ കാണുന്നതല്ല സത്യം. അതിനെ കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല എന്നാണ് വിക്കി കൗശല്‍ പറയുന്നത്. പരിപാടിയില്‍ വച്ച് സല്‍മാന്‍ ഖാനും വിക്കി കൗശലും ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.Other News in this category4malayalees Recommends