യുവ നഴ്‌സസ് കൂട്ടായ്മ , ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍

യുവ നഴ്‌സസ് കൂട്ടായ്മ , ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍
റവ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്‍ ആത്മീയ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയിലെ യുവ നഴ്‌സ്മാര്‍ക്കായി ഏകദിന കണ്‍വെന്‍ഷന്‍ ജൂണ്‍ 3 ന് ബര്‍മിങ്ഹാമില്‍ വച്ച് നടത്തുന്നു.

ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരവധിയായ ശുശ്രൂഷകള്‍ നയിക്കുന്ന അഭിഷേകാഗ്‌നി മിനിസ്ട്രി യുകെയില്‍ ഇന്ത്യയില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്ന യുവ നഴ്‌സ്മാര്‍ക്കായി മലയാളത്തില്‍ നടത്തുന്ന ഈ ശുശ്രൂഷ ഏത് ജീവിത ജീവിത സാഹചര്യത്തിലും ക്രിസ്തുവിശ്വാസത്തിന്റെ പാതയില്‍ വഴിനടക്കാന്‍ ഏവരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് . ബര്‍മിങ്ഹാം സെന്റ് ജെറാഡ് കാത്തലിക് പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ. ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ അഭിഷേകാഗ്‌നി ടീം ശുശ്രൂഷ നയിക്കും.

അഡ്രസ്സ്

St JERARD CATHOLIC CHURCH

BIRMINGHAM

B35 6JT.

കൂടുതല്‍ വിവരങ്ങള്‍ക്ക്

നിമ്മി +44 7880 677783

അലീഷ +44 7442 002045

Other News in this category4malayalees Recommends