നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടി നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നവ്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സന്ദര്‍ശിച്ച നിത്യദാസ് സുഹൃത്തിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

'ജാനകി ജാനേ'യുടെ പ്രൊമോഷനു വേണ്ടി സുല്‍ത്താന്‍ ബത്തേരിയില്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ എത്തില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നവ്യയുടെ അസുഖം എന്താണെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. ആശുപത്രിയില്‍ ഡ്രിപ് നല്‍കിയിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Other News in this category4malayalees Recommends