ഓസ്‌ട്രേലിയന്‍ വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നു; ഓസ്‌ട്രേലിയില്‍ തൊഴില്‍ അല്ലെങ്കില്‍ വിസ നല്‍കാമെന്ന വാഗ്ദാനമേകി പണം തട്ടുന്നവരേറെ; ന്യൂദല്‍ഹിയി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്റെ പേരിലും സ്‌കാമര്‍മാര്‍ പണം തട്ടുന്നു

ഓസ്‌ട്രേലിയന്‍ വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഇപ്പോഴും തുടരുന്നു; ഓസ്‌ട്രേലിയില്‍ തൊഴില്‍ അല്ലെങ്കില്‍ വിസ നല്‍കാമെന്ന വാഗ്ദാനമേകി പണം തട്ടുന്നവരേറെ; ന്യൂദല്‍ഹിയി ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്റെ പേരിലും സ്‌കാമര്‍മാര്‍ പണം തട്ടുന്നു

ഓസ്‌ട്രേലിയന്‍ വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പുതിയ രൂപങ്ങളില്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നുവെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ രംഗത്തെത്തി. എല്ലാ പശ്ചാത്തലങ്ങളിലുള്ളവരെയും ഏയ്ജ് ഗ്രൂപ്പിലുള്ളവരെയും വിവിധ വരുമാനക്കാരെയും ഇത്തരം സ്‌കാമര്‍മാര്‍ ഒരു പോലെ ലക്ഷ്യമിടുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം മൈഗ്രേഷന്‍ തട്ടിപ്പുകളില്‍ നിന്ന് എത്തരത്തില്‍ സ്വയം സംരക്ഷണമേകാമെന്നതിനെ കുറിച്ച് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വെബ്‌സൈറ്റ് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.


ഓസ്‌ട്രേലിയയില്‍ തൊഴില്‍ അല്ലെങ്കില്‍ വിസ നല്‍കാമെന്ന മോഹന വാഗ്ദാനങ്ങളുമായി നിരവധി തട്ടിപ്പുകള്‍ ഇന്റര്‍നെറ്റിലും ന്യൂസ് പേപ്പറുകളിലും ദിനം പ്രതിയെന്നോണം വന്ന് കൊണ്ടിരിക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലേക്കുള്ള ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമാര്‍ അല്ലെങ്കില്‍ റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ ചമഞ്ഞാണ് മിക്ക സ്‌കാമര്‍മാരും ഇരകളെ കെണിയിലാക്കാനെത്തുന്നത്. ഓസ്‌ട്രേലിയന്‍ വിസക്ക് അപേക്ഷിക്കുന്നതിനായി അല്ലെങ്കില്‍ വിസയുമായി ബന്ധപ്പെട്ട് അപ്പോയിന്റ്‌മെന്റുകള്‍ക്കായി ന്യൂദല്‍ഹിയിലെ ഹൈക്കമ്മീഷനിലെത്താന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഫോണ്‍ അല്ലെങ്കില്‍ ഇമെയില്‍ നിങ്ങള്‍ക്ക് വന്നാല്‍ ഇത് മിക്കവാറും ഒരു തട്ടിപ്പാണെന്ന് മനസിലാക്കുക.

കാരണം എല്ലാ എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകളും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വെബ്‌സൈറ്റില്‍ ലോഡ്ജ് ചെയ്തിരിക്കും. അതായത് എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍ ന്യൂദല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷനില്‍ നിന്ന് സ്‌പോണ്‍സര്‍ ചെയ്യുന്നില്ലെന്ന് ഓര്‍ക്കുന്നത് ഇത്തരം തട്ടിപ്പുകളില്‍ ചെന്ന് ചാടാതിരിക്കാന്‍ ഉപകാരപ്പെടും. നിങ്ങള്‍ വിസ അപേക്ഷ ശരിയായി ഓണ്‍ലൈനില്‍ ലോഡ്ജ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അപേക്ഷ നിങ്ങളുടെ ഇമ്മിഅക്കൗണ്ടിലൂടെ അനായാസം ആക്‌സസ് ചെയ്യാന്‍ സാധിക്കും. ഇനി നിങ്ങളുടെ ഇമ്മിഅക്കൗണ്ട് ക്രെഡന്‍ഷ്യല്‍സ് അറിയില്ലെങ്കില്‍ നിങ്ങളുടെ ഏജന്റിനോട് ആവശ്യപ്പെട്ടാല്‍ ഇത് ലഭിക്കും.

നിങ്ങളുടെ വിസ വിശദാംശങ്ങളും വിസയുടെ സ്റ്റാറ്റസും നിങ്ങള്‍ക്ക് വിസ എന്‍ടൈറ്റില്‍മെന്റ് വെരിഫിക്കേഷന്‍ ഓണ്‍ലൈന്‍ സിസ്റ്റം അഥവാ വെവോയിലൂടെ പരിശോധിക്കാം. നിങ്ങള്‍ വിസയുമായി ബന്ധപ്പെട്ട തട്ടിപ്പിന് ഇരയായെന്ന് തിരിച്ചറിവുണ്ടായാല്‍ തട്ടിപ്പുകാര്‍ക്ക് ചില്ലിക്കാശ് പോലും തുടര്‍ന്ന് കൊടുക്കരുത്. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ പരാതിപ്പെടണം. ഇല്ലെങ്കില്‍ നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള നിയമോപദേശം തേടണം. ഇത്തരം മൈഗ്രേഷന്‍ സ്‌കാമുകള്‍ അല്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് ഡിഒബി-യുമായി ഫോണില്‍ ബന്ധപ്പെടാം. ഇല്ലെങ്കില്‍ ബോര്‍ഡര്‍ വാച്ച് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യാം. അതുമല്ലെങ്കില്‍ integrity.newdelhi@dfat.gov.au എന്ന ഇമെയിലിലും പരാതിപ്പെടാം.

Other News in this category4malayalees Recommends