ഒരു ആണിനെപോലെ തന്നെ ലോകം മുഴുവന്‍ നമ്മളോടൊപ്പം കറങ്ങിയ ആളാണ്; സുബിയെക്കുറിച്ച് ധര്‍മ്മജന്‍

ഒരു ആണിനെപോലെ തന്നെ ലോകം മുഴുവന്‍ നമ്മളോടൊപ്പം കറങ്ങിയ ആളാണ്; സുബിയെക്കുറിച്ച് ധര്‍മ്മജന്‍
സുബി സുരേഷിനെക്കുറിച്ച് മനസ്സുതുറന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മൈല്‍സ്‌റ്റോണുമായുള്ള അഭിമുഖത്തിലായിരുന്നു നടന്‍ മനസ്സുതുറന്നത്. പരിപാടികള്‍ക്ക് പോകുമ്പോള്‍ സിക്റ്റ് അവതരിപ്പിക്കുമ്പോള്‍ സ്റ്റേജിലേക്ക് കൊണ്ടുപോകേണ്ട പ്രോപ്പര്‍ട്ടികള്‍ മറന്നാല്‍ ഉടനെ ചോദ്യം വരും. ധര്‍മ്മൂ ഇത് ആര് എടുത്തുതരണം ഞാന്‍ എടുത്തു തരണോ എന്ന്. ഞാന്‍ സ്‌കിറ്റുകളില്‍ ഒരുപാട് സ്ത്രീ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് എങ്കിലും സ്ത്രീ വേഷം ചെയ്യുമ്പോള്‍ ഒക്കെയും സാരി ഉടുപ്പിച്ച് തന്നിരുന്നത് സുബിയാണ്.

അവളുടെ ഓര്‍ണമെന്റ്‌സ് ഇട്ടാണ് എന്നെ ഒരുക്കാറുള്ളത്. മറ്റുള്ള താരങ്ങളെപ്പോലെ അമ്മയ്‌ക്കൊപ്പമൊന്നുമല്ല അവള്‍ പരിപാടികള്‍ക്ക് വരാറുള്ളത്. തനിയെ വരും ഞങ്ങള്‍ക്കൊപ്പം കൂടും. ഒരു ആണിനെപോലെ തന്നെ ലോകം മുഴുവന്‍നമ്മളോടൊപ്പം കറങ്ങിയ ആളാണ്. അവള്‍ ആരേയും തുണയ്ക്ക് കൂട്ടാറില്ല. ബോള്‍ഡ് എന്ന് പറഞ്ഞാല്‍ അവള്‍ ബോള്‍ഡാണ്. പക്ഷേ അവള്‍ വളരെ പാവം ആണ്.

അവള്‍ ഒരു ചാനല്‍ തുടങ്ങിയപോള്‍ ഇവിടെ നിന്നാണ് തുടങ്ങിയത്. അതില്‍ നിന്നും കിട്ടിയ സില്‍വര്‍ ബട്ടണ്‍ ഇവിടെ വന്നിരുന്നാണ് പൊട്ടിക്കുന്നത്. അവള്‍ ഇവിടോട്ടും ഞാന്‍ ഇടക്ക് അങ്ങോട്ടും പോയി ജീവിച്ച ആളുകള്‍ ആണ്. ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends