യുകെയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ രണ്ട് വര്‍ഷ ഫിക്‌സ് നിരക്ക് 5.35 ശതമാനം; ജനപ്രിയ പ്രൊഡക്ടുകളില്‍ നിരക്കുയര്‍ത്തി വെര്‍ജിന്‍; എല്ലാ ഫിക്‌സഡ് റേറ്റ് ഡീലുകളും പിന്‍വലിച്ച് ടിപ്ടണ്‍ ആന്‍ഡ് കോസ്ലേ;കോ ഓപ്പറേറ്റീവ് ബാങ്കും നാഷന്‍ വൈഡും നിരക്കുയര്‍ത്തി

യുകെയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ രണ്ട് വര്‍ഷ ഫിക്‌സ് നിരക്ക് 5.35 ശതമാനം; ജനപ്രിയ പ്രൊഡക്ടുകളില്‍ നിരക്കുയര്‍ത്തി വെര്‍ജിന്‍; എല്ലാ ഫിക്‌സഡ് റേറ്റ് ഡീലുകളും പിന്‍വലിച്ച് ടിപ്ടണ്‍ ആന്‍ഡ് കോസ്ലേ;കോ ഓപ്പറേറ്റീവ് ബാങ്കും നാഷന്‍ വൈഡും നിരക്കുയര്‍ത്തി
യുകെയിലെ കഴിഞ്ഞ വാരത്തിലെ ശരാശരി മോര്‍ട്ട്‌ഗേജ് നിരക്കുകളിലെ പ്രവണതകള്‍ പുറത്ത് വിടുന്ന മണിഫാക്ട്‌സ് കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം റെസിഡന്‍ഷ്യല്‍ രണ്ട് വര്‍ഷ ഫിക്‌സഡ്(എല്ലാ എല്‍ടിവികളും ഉള്‍പ്പെടുന്നത്) ശരാശരി നിരക്ക് 5.34 ശതമാനത്തില്‍ നിന്നും വര്‍ധിച്ച് 5.35 ശതമാനത്തിലെത്തി. 95 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്ക് 5.86 ശതമാനത്തില്‍ നിന്നും 5.9 ശതമാനമായി വര്‍ധിച്ചു. 85 ശതമാനം എല്‍ടിവിയിലുള്ള രണ്ട് വര്‍ഷ ഫിക്‌സിന്റെ ശരാശരി നിരക്ക് 5.39 ശതമാനത്തില്‍ നിന്നും 5.41 ശതമാനായി വര്‍ധിച്ചു.

ഇതിന് പുറമെ വ്യത്യസ്ത ലെന്‍ഡര്‍മാരുടെ വേറിട്ട പ്രൊഡക്ടുകളുടെ നിരക്കുകളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. വെര്‍ജിന്‍ മണിയുടെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളില്‍ 0.06 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.ടിപ്ടണ്‍ ആന്‍ഡ് കോസ്ലേ തങ്ങളുടെ എല്ലാ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളും 2023 മേയ് 26 മുതല്‍ പിന്‍വലിച്ചിട്ടുണ്ട്. കോ ഓപ്പറേറ്റീവ് ബാങ്കിന്റെ സ്റ്റാന്‍ഡേര്‍ഡ് റിവേര്‍ട്ട് നിരക്കില്‍ 0.25 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന്റെ തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് നിരക്കുകളില്‍ 0.21 ശതമാനം വരെ ഇടിവും മറ്റ് ചില സെലക്ടഡ് ഫിക്‌സഡ് നിരക്കുകളില്‍ 0.04 ശതമാനം വരെ വര്‍ധവും രേഖപ്പെടുത്തിയിട്ടുണ്ട്.

എംപവേഡ് മോര്‍ട്ട്‌ഗേജസ് 69 ശതമാനം നിരക്കില്‍് ലഭ്യമാക്കിയിരുന്ന മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ പിന്‍വലിച്ചു. 80 ശതമാനം എല്‍ടിവിയുള്ള പ്രൊഡക്ടാണിത്. ഈ ലെന്‍ഡറുടെ വീട് വാങ്ങുന്നതിനുള്ള മൂന്ന് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കില്‍ 0.25 ശതമാനം വര്‍ധനവും റീമോര്‍ട്ട്‌ഗേജിന് 0.27 ശതമാനം വര്‍ധനവുമുണ്ടായിട്ടുണ്ട്. ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ ന്യൂ കാസില്‍ ബില്‍ഡിംഗ് സൊസൈറ്റി 4.50 ശതമാനത്തിനും 4.95 ശതമാനത്തിനും 4.99 ശതമാനത്തിനും 2025 സെപ്റ്റംബര്‍ അവസാനം വരെ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ അത് പിന്‍വലിക്കുന്നുവെന്നാണ് ഈ ലെന്‍ഡര്‍ കഴിഞ്ഞ വാരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തങ്ങളുടെ പുതിയ രണ്ടും മൂന്നും അഞ്ചും പത്തും വര്‍ഷ ഫിക്‌സഡ് റേറ്റ് പ്രൊഡക്ടുകളുടെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നാഷന്‍ വൈഡ് കഴിഞ്ഞ ആഴ്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പുറമെ രണ്ട് വര്‍ഷ ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കില്‍ 45 ബേസിസ് പോയിന്റുകള്‍ മേയ് 26 മുതല്‍ വര്‍ധിപ്പിക്കാനും നാഷന്‍ വൈഡ് തീരുമാനിച്ചിട്ടുണ്ട്. ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കും വീടിലേക്ക് മൂവ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് 95 ശതമാനം എല്‍ടിവി പ്രൊഡക്ടുകളില്‍ അഞ്ച് ബേസിസ് പോയിന്റുകള്‍ മുതല്‍ 40 ബേസിസ് പോയിന്റുകള്‍ വരെ വര്‍ധനവുണ്ടാകുമെന്നാണ് നാഷന്‍ വൈഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends