ഇതു വല്ലാത്ത മാനസികാവസ്ഥ ; കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതില്‍ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിചാടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഇതു വല്ലാത്ത മാനസികാവസ്ഥ ; കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതില്‍ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിചാടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതില്‍ മലയാളിയായ കേന്ദ്രമന്ത്രി സന്തോഷിച്ച് തുള്ളിചാടുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതില്‍ എല്ലാവരും ദുഃഖമുണ്ട്. എന്നാല്‍, കേരളത്തിന്റെ ആരാച്ചാരെ പോലെ വി മുരളീധരന്‍ പെരുമാറുന്നത് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാനത്തിനുവേണ്ടി ഇടപെട്ട് പ്രശ്‌നം പരിഹരിക്കേണ്ടയാളാണ് അദ്ദേഹം. കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന നീക്കം കേന്ദ്രസര്‍ക്കാരിലുള്ള സാധീനം ഉപയോഗിച്ച് മാറ്റുന്നതിനുപകരം അതില്‍ ആനന്ദം കണ്ടെത്തുന്നത് പ്രത്യേക മാനസീകാവസ്ഥയാണെന്നും റിയാസ് പറഞ്ഞു.

ഇതു വല്ലാത്തൊരു മാനസികാവസ്ഥ തന്നെയാണ്. 8000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. 32000 കോടി രൂപയാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഇരുപത്തിമൂവായിരത്തോളം ഉണ്ടായിരുന്നത് ഇപ്പോള്‍ 15000 കോടിയിലേക്കെത്തി. കേന്ദ്രസര്‍ക്കാരില്‍ അദ്ദേഹത്തിനുള്ള സ്വാധിനം ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളെയാകെ പ്രയാസത്തിലേക്ക് തള്ളിവിടുന്ന ഒരു നീക്കത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കണ്ടേ. എല്‍ഡിഎഫിന് വേണ്ടി വോട്ട് ചെയ്തവരും ചെയ്യാത്തവരും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ഇത് ബാധിക്കാന്‍ പോകുവല്ലേ. എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ഒരു മലയാളിയായ കേന്ദ്രമന്ത്രി തുള്ളിച്ചാടരുതല്ലോയെന്നും അദേഹം പറഞ്ഞു.



Other News in this category



4malayalees Recommends