ഒരേസമയം മൂന്ന് സ്ത്രീകളെ പ്രേമിച്ച് പറ്റിച്ച യുവാവിനെ ജയിലിലാക്കി കാമുകിമാര്‍

ഒരേസമയം മൂന്ന് സ്ത്രീകളെ പ്രേമിച്ച് പറ്റിച്ച യുവാവിനെ ജയിലിലാക്കി കാമുകിമാര്‍
ഒരേസമയം മൂന്ന് സ്ത്രീകളെ പ്രേമിച്ച് പറ്റിച്ച യുവാവിനെ ജയിലിടച്ച് പോലീസ്. ചൈനയിലാണ് സംഭവം. കാമുകിമാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഷാങ്ഹായ് സ്വദേശിയായ ഹീ ഷീവേ എന്ന യുവാവിനെ അറസ്റ്റ് ചെയ്യുകയും കോടതി ഇയാളെ രണ്ടര വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. മൂന്ന് യുവതികളില്‍ നിന്നായി ഒരുലക്ഷം യുവാനാണ് (12 ലക്ഷം ഇന്ത്യന്‍ രൂപ) ഇയാള്‍ തട്ടിയത്.

തങ്ങള്‍ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ കാമുകിമാര്‍ ഇയാളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരികയായിരുന്നു

കാമുകനെ ജയിലിലാക്കിയ യുവതികള്‍ ഒരുമിച്ച് ഇത് ആഘോഷിക്കുന്നതിനായി വിദേശത്തേക്ക് യാത്ര പോവുകയും ചെയ്തു. ഫെബ്രുവരി 10 ന് ഷാങ്ഹായിലെ യാങ്പു ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ ആണ് വിചിത്രമായ പരാതി ലഭിക്കുന്നത്.

ഹീ ഷിവേ തങ്ങളെ വഞ്ചിച്ചതായി സ്ത്രീകള്‍ മൂന്ന് പേരും പരാതിപ്പെട്ടു. ഷിവേ തങ്ങളില്‍ നിന്ന് പണം കടം വാങ്ങിയെന്നും എന്നാല്‍ അത് തിരികെ നല്‍കിയില്ലെന്നും യുവതികള്‍ പരാതിപ്പെട്ടു. ഷിവേയില്‍ തനിക്ക് സംശയം തോന്നിത്തുടങ്ങിയെന്നും ഇയാള്‍ മദ്യപിച്ച് ഉറങ്ങിയ സമയം ഇയാളുടെ ഫോണ്‍ പരിശോധിച്ച താന്‍ ഞെട്ടിപ്പോയെന്നും, തന്നെ കൂടാതെ മറ്റ് രണ്ട് കാമുകിമാര്‍ കൂടി തന്റെ കാമുകന് ഉണ്ടെന്ന് അറിഞ്ഞെന്നും യുവതി പറയുന്നു.

ഒരേസമയം, ഇയാള്‍ മൂന്ന് പേരുടെയും കാമുകനായിരുന്നു. 2022 ഒക്‌ടോബര്‍ മുതല്‍ ചെന്‍, 2022 ജൂണ്‍ മുതല്‍ സിയാവോ, 2021 മുതല്‍ ഷാവോ എന്നിവരുമായിട്ടാണ് ഇയാള്‍ ഡേറ്റിംഗ് നടത്തിയത്. ഷിവേ 2020ല്‍ ജോലി ഉപേക്ഷിച്ചുവെന്നും തൊഴില്‍രഹിതനായിരുന്നുവെന്നും പോലീസ് കണ്ടെത്തി. സ്ത്രീകളില്‍ നിന്ന് പണം തട്ടി കടം വീട്ടാന്‍ ഉപയോഗിച്ചിരുന്നു. തങ്ങളെ വഞ്ചിച്ച യുവാവിനെ കുടുക്കാനുള്ള ആസൂത്രണത്തിനിടെ മൂന്ന് യുവതികളും നല്ല കൂട്ടുകാരായി. ഇവര്‍ യാത്രയിലാണ്.

Other News in this category4malayalees Recommends