'ആദിപുരുഷ്' പ്രീ ബിസിനസില്‍ വന്‍ നേട്ടം സ്വന്തമാക്കി ; ഞെട്ടിക്കുന്ന കണക്കുകള്‍

'ആദിപുരുഷ്' പ്രീ ബിസിനസില്‍ വന്‍ നേട്ടം സ്വന്തമാക്കി ; ഞെട്ടിക്കുന്ന കണക്കുകള്‍
ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇറങ്ങിയ പ്രഭാസ് ചിത്രങ്ങളെല്ലാം പ്രീ ബിസിനസില്‍ നേട്ടമുണ്ടാക്കിയവയാണ്. പുതിയ ചിത്രവും ഈ വിജയ ചരിത്രം ആവര്‍ത്തിക്കുകയാണ് . ഓം റൗട്ട് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' പ്രീ ബിസിനസില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രേഡ് അനലിസ്റ്റ് ആയ സുമിത് പ്രീ ബിസിനസിന്റെ വിശദാംശങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. തെലങ്കാനആന്ധ്രപ്രദേശ് തിയേറ്ററുകളിലെ വിതരണവകാശം മാത്രമാണിത്. മറ്റ് സംസ്ഥാനങ്ങളിലെ തിയേറ്റര്‍ വിതരണാവകാശം, ഒ.ടി.ടി, സാറ്റ്‌ലൈറ്റ് അവകാശം എന്നിവ കൂടിയാകുമ്പോള്‍ പ്രീ ബിസിനസ് നേട്ടം 500 കോടിയോട് അടുത്ത് എത്താനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. ടിസീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.

Other News in this category



4malayalees Recommends