ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു പാര്‍ലിമെന്റരി ഡെലിഗേഷന്‍ സംഘം തമിഴ്‌നാട്ടില്‍; കായമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക പര്യടനം നടത്തുന്നു; തമിഴ്‌നാട്ടിലെ 45 പേരെ ഓസ്‌ട്രേലിയയില്‍ കൊണ്ടു പോയി ലോകോത്തര ട്രെയിനിംഗ് നല്‍കും

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു പാര്‍ലിമെന്റരി ഡെലിഗേഷന്‍ സംഘം തമിഴ്‌നാട്ടില്‍; കായമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക പര്യടനം നടത്തുന്നു; തമിഴ്‌നാട്ടിലെ 45 പേരെ ഓസ്‌ട്രേലിയയില്‍ കൊണ്ടു പോയി ലോകോത്തര ട്രെയിനിംഗ് നല്‍കും

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു പാര്‍ലിമെന്റരി ഡെലിഗേഷന്‍ സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നീലഗിരി ജില്ലകളില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക ടൂറിനെത്തി. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാനും സാംസ്‌കാരിക വിനിമയവും ബന്ധങ്ങളും മെച്ചപ്പെടുത്താനുമാണീ സന്ദര്‍ശനം. ഇരു രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങളെക്കുറിച്ച് പഠിക്കലും ഈ പര്യടനത്തിന്റെ ലക്ഷ്യമാണ്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയും തമിഴ്‌നാടും തമ്മിലുള്ള ബന്ധങ്ങള്‍ എത്തരത്തില്‍ മെച്ചപ്പെടുത്താമെന്നതിനെ കുറിച്ചും ഈ ടീം നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് എംഎല്‍എയും സ്പീക്കര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയുമായ മൈക്കല്‍ റോബര്‍ട്‌സ് പറയുന്നത്.


കോയമ്പത്തൂരിലെ പിഎസ്ജി കോളജ് ഓഫ് ടെക്‌നോളജിയില്‍ വച്ച് നടന്ന ഒരു മീറ്റിംഗില്‍ ഡെലിഗേഷന്‍ സംഘം പങ്കെടുത്തിരുന്നു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ ക്ഷാമം നേരിടുന്നത് നികത്തുകയും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്. ലോകത്തിലെ ട്രെയിനിംഗ് നിലവാരവും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ട്രെയിനിംഗ് നിലവാരവും തമ്മിലുള്ള വിടവ് നികത്താന്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെ ലോകത്തിലെ വിവിധ ഇടങ്ങളിലെ സ്‌കില്ലുകളുമായി പരിചയപ്പെടുത്തുകയും സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്

പുതിയ ടൂറിന്റെ ഭാഗമായി പ്രാവര്‍ത്തികമാക്കുന്ന ട്രെയിന്‍ ദി ട്രെയിനേര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂര്‍, നീലഗിരി എന്നിവിടങ്ങളില്‍ നിന്നുള്ള 45 പേരെ ഓസ്‌ട്രേിലയയില്‍ കൊണ്ട് പോയി പരിശീലിപ്പിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അവര്‍ ഇന്ത്യയില്‍ തിരിച്ചെത്തി ഇവിടെയുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യും. സൈബര്‍ സെക്യൂരിറ്റി, പ്ലംബിംഗ് തുടങ്ങിയ നിരവധി മേഖലകളില്‍ ഇത്തരത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുളള പരിശീലനം ലഭ്യമാകുന്നതായിരിക്കും. ഓസ്‌ട്രേലിയന്‍ സംഘം നീലഗിരിയിലെ കോട്ടഗിരിയിലുള്ള തേയില ഉല്‍പാദകരെയും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends