ധനുഷിന്റെ പുത്തന്‍ ലുക്ക് വൈറല്‍

ധനുഷിന്റെ പുത്തന്‍ ലുക്ക് വൈറല്‍
നടന്‍ ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കട്ട താടിയും നീട്ടിവളര്‍ത്തിയ മുടിയുമാണ് പുതിയ ലുക്ക്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തല്‍.

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ക്യാപ്റ്റന്‍ മില്ലര്‍'. ധനുഷ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ജൂലൈയില്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends