നയന്‍താരയ്ക്ക് തമിഴ് സിനിമയിലേക്ക് എന്‍ട്രി കൊടുത്തത് താനെന്ന് ചാര്‍മ്മിള ,എന്നിട്ടും കല്യാണത്തിനെങ്കിലും അവര്‍ വിളിച്ചോ എന്ന് ആരാധകര്‍

നയന്‍താരയ്ക്ക് തമിഴ് സിനിമയിലേക്ക് എന്‍ട്രി കൊടുത്തത് താനെന്ന് ചാര്‍മ്മിള ,എന്നിട്ടും കല്യാണത്തിനെങ്കിലും അവര്‍ വിളിച്ചോ എന്ന് ആരാധകര്‍
നടി ചാര്‍മ്മിള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വിവാദമായിരുന്നു. തന്റെ സഹായത്താലാണ് അവര്‍ തമിഴ് സിനിമയില്‍ എത്തിച്ചേര്‍ന്നതെന്നായിരുന്നു ചാര്‍മ്മിള പറഞ്ഞത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ

'ഏഷ്യാനെറ്റിലെ ഒരു പരിപാടിയ്ക്കിടെ ആണ് നയന്‍താരയെ ആദ്യമായി ഞാന്‍ കണ്ടത്. ഞങ്ങള്‍ പരിചയപ്പെട്ടു. ആ സമയത്ത് ഞാന്‍ കൊച്ചികാരി ആയിരുന്നു. പിന്നീട് സ്ഥിരം ആയി കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെ ഒരു ദിവസം എന്നോട് പറഞ്ഞു, ചേച്ചി ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

പക്ഷെ ആ സിനിമ അത്ര കാര്യമായിട്ട് വിജയിച്ചില്ല. എനിക്ക് തമിഴില്‍ സിനിമ ചെയ്യാന്‍ താല്പര്യം ഉണ്ട്. ചേച്ചി ഒന്ന് സഹായിക്കുമോ എന്ന് ചോദിച്ചു. അങ്ങിനെ ഞാന്‍ എസ്.എസ് മ്യൂസിക്കിന്റെ ഒരു പിആര്‍ഓ യോട് ഇതേ കുറിച്ച് സംസാരിച്ചു. അവര്‍ക്ക് ആ സഹായം കിട്ടി അവര്‍ തമിഴ് സിനിമയിലേക്ക് ഒക്കെ വന്നു' – ചാര്‍മ്മിള പറഞ്ഞു.

നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റും ആയി എത്തിയിരിക്കുന്നത്. ഇത്രയും ഉപകാരം ചെയ്ത ചാര്‍മ്മിളയെ കല്യാണത്തിനെങ്കിലും നയന്‍താര വിളിച്ചോ എന്നാണ് കമന്റുകള്‍.

Other News in this category4malayalees Recommends