പാകിസ്ഥാനില്‍ മലബാര്‍ ഗോള്‍ഡ് ജ്വല്ലറി; കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തില്‍ വിജയം; പ്രതി അറസ്റ്റില്‍

പാകിസ്ഥാനില്‍ മലബാര്‍ ഗോള്‍ഡ് ജ്വല്ലറി; കോടതിയില്‍ നടത്തിയ നിയമപോരാട്ടത്തില്‍ വിജയം; പ്രതി അറസ്റ്റില്‍
പാകിസ്ഥാനില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പേരില്‍ തുടങ്ങിയ വ്യാജഷോറൂം പൂട്ടിച്ചു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ഷോറൂം പൂട്ടിക്കാന്‍ മലബാര്‍ ഗ്രൂപ്പിനായത്.

മലബാറിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരെയും ജ്വല്ലറി ഡിസൈന്‍ ഉപയോഗിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രചാരണവും നടത്തിയുമാണ് ഇസ്ലാമാബാദില്‍ ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെ മലബാര്‍ ഗ്രൂപ്പ് പാക്കിസ്ഥാന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

തുടര്‍ന്ന് മാസങ്ങളോളം നടന്ന നിയമപോരാട്ടത്തിനെടുവിലാണ് മലബാര്‍ ഗോള്‍ഡ് വിജയിച്ചത്. പാക്ക് പൗരനായ മുഹമ്മദ് ഫൈസാനെതിരെയാണ് മലബാര്‍ കേസ് ഫയല്‍ ചെയ്തത്. വ്യാജ ജ്വല്ലറിയുടെ എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യാനും വ്യാപാര മുദ്രയുടെ ഉപയോഗങ്ങള്‍ നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു. ആദ്യം കോടതി ഉത്തരവ് പാലിക്കാന്‍ പ്രതി വിസമ്മതിച്ചതിനു പിന്നാലെ മലബാര്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാട് കോടതി കടുത്ത നടപടികളിലേക്ക് കടന്നത്.

കോടതിഅലക്ഷ്യത്തിന് പ്രതിയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതോടെ പ്രതി ഒത്തുതീര്‍പ്പിനു തയാറാകുകയായിരുന്നു. മലബാര്‍ ഗോള്‍ഡിന്റെ ഫ്രാഞ്ചൈസി എന്ന പേരിലാണ് കബളിപ്പിക്കല്‍ നടത്തിയത്. ജ്വല്ലറിയുടെ പേരില്‍ ട്രേഡ് മാര്‍ക്ക് റജിസ്‌ട്രേഷനുള്ള അപേക്ഷ പ്രതി പിന്‍വലിച്ചു. കുറ്റസമ്മതം പാക്കിസ്ഥാനിലെ ഉറുദു, ഹിന്ദി, ഇഗ്ലീഷ് പത്രങ്ങളില്‍ പരസ്യമായി നല്‍കി.
Other News in this category



4malayalees Recommends