മത്തി കഴിച്ചതിനു പിന്നാലെ അപൂര്‍വ രോഗം ബാധിച്ച് 32 കാരി മരിച്ചു; 12 പേര്‍ കൂടി ഗുരുതരാവസ്ഥയില്‍

മത്തി കഴിച്ചതിനു പിന്നാലെ അപൂര്‍വ രോഗം ബാധിച്ച് 32 കാരി മരിച്ചു; 12 പേര്‍ കൂടി ഗുരുതരാവസ്ഥയില്‍
മത്തി കഴിച്ചതിന് പിന്നാലെ അപൂര്‍വ രോഗം ബാധിച്ച യുവതി മരിച്ചു. ഫ്രാന്‍സിലെ പ്രമുഖ നഗരമായ ബാര്‍ഡോയിലായിരുന്നു സംഭവം. 'ബോട്ടുലിസം' എന്ന അപൂര്‍വ ഭക്ഷ്യ വിഷബാധയേറ്റാണ് യുവതിയുടെ ദാരുണ മരണം സംഭവിച്ചതെന്ന് ബുധനാഴ്ച ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

32 വയസുകാരിയാണ് മരണപ്പെട്ടത്. ഇവര്‍ ഏത് രാജ്യത്തു നിന്ന് എത്തിയതാണെന്ന വിവരം ലഭ്യമായിട്ടില്ല. ശരീരത്തിലെ നാഡിവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതര രോഗമായ ബോട്ടുലിസം പൊതുവെ അശാസ്ത്രീയമായും തെറ്റായ രീതിയിലും സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് പിടിപെടുന്നത്. തെക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലെ പ്രധാന നഗരമായ ബാര്‍ഡോയില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ജീവനക്കാര്‍ സ്വന്തം നിലയ്ക്ക് തന്നെ സൂക്ഷിച്ചിരുന്ന മത്സ്യമാണ് ഉപയോഗിച്ചിരുന്നതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

ഇതേ റസ്റ്റോറന്റില്‍ നിന്ന് മത്സ്യം കഴിച്ച പന്ത്രണ്ട് പേര്‍ കൂടി ബുധനാഴ്ച പുലര്‍ച്ചെ എമര്‍ജന്‍സി വിഭാഗത്തില്‍ അടിയന്തിര ചികിത്സ തേടിയതായി ആശുപത്രിയിലെ ഡോക്ടര്‍ അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ക്ക് ജീവന്‍രക്ഷാ ഉപാധികളുടെ സഹായം വേണ്ടിവന്നു. അമേരിക്ക, അയര്‍ലന്‍ഡ്, കാന!ഡ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ചികിത്സയിലുള്ളതെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമയം സമാനമായ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു ജര്‍മന്‍ പൗരനും ഒരു സ്‌പെയിന്‍ പൗരനും ചികിത്സക്കായി നാട്ടിലേക്ക് പോവുകയും ചെയ്തു.

Other News in this category



4malayalees Recommends