സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ; മല്ലു ട്രാവലര്‍ വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെയുള്ള നടപടി വൈകും

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി ; മല്ലു ട്രാവലര്‍ വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെയുള്ള നടപടി വൈകും
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മല്ലു ട്രാവലര്‍ വ്‌ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് പൊലീസ്. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടന്‍ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു. സൗദി പൗരയായ യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മല്ലു ട്രാവലറിനെതിരെ പൊലീസ് കേസെടുത്തത്.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നീട് പ്രതിശ്രുത വരന്‍ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീര്‍ സുബാന്‍ പീഡന ശ്രമം നടത്തിയെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

പ്രതി വിദേശത്തേക്ക് കടന്നെന്നും ഉടന്‍ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും പൊലീസ് പറയുന്നു. ഷക്കീര്‍ സുബാന്‍ നാട്ടിലെത്തിയ ശേഷം ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അതേസമയം, പരാതി 100 ശതമാനം വ്യാജമാണെന്നും തന്റെ കൈയ്യിലുള്ള തെളിവുകള്‍ ഉപയോഗിച്ച് കേസിനെ നേരിടുമെന്നും മല്ലു ട്രാവലര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends