പൊതു പ്രവര്‍ത്തകന്‍ ഗീരീഷ് ബാബുവിനെ മരിച്ച നിലില്‍ കണ്ടെത്തി. കളമശേരിയിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നതായാണ് വിവരം. പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കും.
സംസ്ഥാന രാഷ്ട്രീയത്തിലെ പല അഴിമതിക്കേസുകളും ഗിരീഷ് ബാബു പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് തിരിമറി, അവസാനമായി മാസപ്പടിവിവാദത്തിലും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. അതില്‍ പുനഃപരിശോധന ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗിരീശ് ബാബുവിന്റെ മരണം.